ബസിലോ ട്രെയിനിലോ കയറിയാല്‍ ഉറങ്ങുന്ന ശീലം എനിക്ക് പണ്ടേയുണ്ട്....... ഇറങ്ങണ്ട
സ്റ്റോപ്പ് മിസ്സാകുന്ന ശീലവും ഒപ്പമുണ്ട്. അങ്ങനെ പല അവസരങ്ങളിലും സ്റ്റോപ്പ്
മിസ്സായി കിലോമീറ്ററുകള്‍ നടക്കേണ്ടി വന്നിട്ടുമുണ്ട്.. ഒരിക്കല്‍ കണ്ണൂരില്‍
നിന്നും രാത്രിവണ്ടിയ്ക്ക് യാത്ര തിരിച്ച ഞാന്‍ ആലുവയില്‍ ഇറങ്ങുന്നതിനു പകരം
ഉറങ്ങിയെഴുന്നേറ്റത് എറണാകുളം ജംക്ഷനിലാകുന്നിടത്താണ് കഥ തുടങ്ങുന്നത്..
അങ്ങനെ വശപ്പിശകായ സമയത്ത് എറണാകുളം ജംക്ഷനില്‍ ഇറങ്ങിയ ഞാന്‍ എങ്ങനെ പെരുമ്പാവൂര്‍ക്ക് പോകും എന്നാലോചിച്ച് സ്റ്റേഷനു പുറത്ത് നില്‍ക്കുകയാണ്.. സാധാരണ കിഴക്കന്‍ മേഖലയിലേക്ക് പോകണ്ട ബസുകള്‍ സ്റ്റേഷനു പുറത്ത് നിര്‍ത്തിയിട്ടിരിക്കും. അന്നാകട്ടെ ട്രെയിന്‍ അല്പ സമയം വൈകിയതിനാല്‍ ഒരു ബസ് പോകുകയും ചെയ്തു. സാധാരണ ഒരു രാത്രിയൊക്കെ റെയില്‍വേ സ്റ്റേഷനില്‍ കഴിച്ചു കൂട്ടുക എന്നത് വലിയ സംഭവമൊന്നുമല്ല. പക്ഷെ സ്ഥലം എറണാകുളം ആയതു കൊണ്ടും ഒരു സെക്കന്‍ഡില്‍ ഒരായിരം കൊതുകിനെ കൊന്ന പാപം നമുക്കേല്‍ക്കേണ്ടിവരും എന്നുള്ളതുകൊണ്ടും ഞാനാകെ ചിന്താവിഷ്ടനായി.
അപ്പോഴതാ ഒരു ദൈവദൂതനെപ്പോലെ ശ്രീമാന്‍ സഹപ്രവര്ത്തകന്!. ദൈവദൂതന് ഒരു ആള്‍ട്ടോ കാറിലാണ്. "
"എന്താടാ കൊരങ്ങുചത്ത കാക്കാലനെപ്പോലെ വായും പൊളിച്ചു നിക്കണേ?" ചോദ്യം. "ഒന്നൂല്ലെടാ..ഉറങ്ങിപ്പോയി. ബസ്സും പോയി. ഇനി പെരുമ്പാവൂര്‍ക്കെങ്ങനെ എത്തും എന്നാലോചിച്ചു നില്‍ക്കുവാ...."
"എന്നാ വാ...നമുക്ക് എണ്റ്റെ ഫ്ളാറ്റിലേക്ക് പോകാം. രാവിലെ എണീറ്റ് വീട്ടിലേക്കു പോയാ മതി."
രണ്ടു വട്ടം ആലോചിക്കാനൊന്നും നിന്നില്ല. ബാഗ് തൂക്കി വണ്ടിയിലിട്ടു. കേറി. കാര്യങ്ങള്‍ക്കൊരു തീരുമാനമായി.
കളമശ്ശേരിയില്‍ സാമാന്യം തരക്കേടില്ലാത്ത ഒരു ഹൌസിംഗ് കോളനിയിലെ ഒരു ഫ്ളാറ്റിന്റെ അഞ്ചാം നിലയിലാണ് കക്ഷി താമസം. അധികം കാലമായില്ല ഫ്ളാറ്റ് വാങ്ങിയിട്ട്.. ഫാമിലി മാന്‍. . രണ്ടു കുട്ടികള്‍.. സ്വസ്ഥം. അയല്‍പക്കക്കാരുമായൊക്കെ നല്ല ബന്ധം.
ഞങ്ങള്‍ കയറിച്ചെല്ലുമ്പോള്‍ സഹധര്‍മിണി ഒരു മുറി എനിക്കായി ഒരുക്കിക്കഴിഞ്ഞിരിക്കുന്നു.ഒരു വിശാലമായ ബാല്‍ക്കണിയോടുകൂടെയുള്ള നല്ല വലുപ്പമുള്ള മുറി.
ഇങ്ങനെയൊക്കെയാണെങ്കിലും എനിക്ക് നന്നായി ഉറങ്ങാന്‍ സാധിച്ചില്ല. രാവിലെ ആദ്യവണ്ടിയ്ക്ക് തന്നെ വീട്ടിലേക്ക് തിരിക്കണം എന്ന ചിന്ത എന്റെ ഉറക്കം വല്ലാതെ നശിപ്പിച്ചു. ഒരുവിധത്തില്‍ ഒരു ആറുമണി വരെയൊക്കെ ഞാന്‍ ഉറങ്ങി. പിന്നെ എണീറ്റു. പതുക്കെ ബാഗ് തുറന്ന് ടവലും കഴുത്തിലിട്ട് ബാല്‍ക്കണി തുറന്ന് പുറത്തേക്കിറങ്ങി.
ആഹാ... എന്താ ഒരു കാഴ്ച!
ചുറ്റുമുള്ള ഒരു ദൃശ്യവും കാണാത്ത രൂപത്തില്‍ കോടമഞ്ഞു മൂടി നില്ക്കുന്നു. പതുക്കെ ആ മഞ്ഞ് നീങ്ങുകയാണ്.
മേഘപാളികളെ തൊടാനാവും എന്നു തോന്നും പോലെയുള്ള മഞ്ഞ്.. കഥകളിലും മറ്റും മാത്രം പരിചയിച്ച കോടമഞ്ഞ്.. വാക്കുകള്‍ കിട്ടുന്നില്ല. ഇത്ര മനോഹര ദൃശ്യം മൂന്നാറിലോ കുട്ടിക്കാനത്തോ മാത്രമേ കാണാന്‍ സാധിക്കൂ....അല്ല, കുടജാദ്രിയിലും കണ്ടിട്ടുണ്ട്..
ഏതായാലും എറണാകുളത്ത് ഇത്ര മനോഹരദൃശ്യം കാണാന്‍ പറ്റിയതിന്റെ സന്തോഷത്തില്‍ ഞാന്‍ പറന്നു ചെന്ന് ബാഗ് തുറന്ന് ക്യാമറ കൈയിലെടുത്തു. പത്തിരുപത്തഞ്ച് സ്നാപ്സ് എടുത്തു. ഭാര്യയെ കാണിക്കണം. കോടമഞ്ഞ് എക്സ്പീരിയന്‍സ് ചെയ്ത കഥ പറയണം. എന്നൊക്കെ വിചാരിക്കുകയും ചെയ്തു. പിന്നെ വീട്ടില്‍ പോകാനുള്ള ധൃതിയില്‍ പ്രാഥമികകൃത്യങ്ങളെല്ലാം കഴിഞ്ഞ് റൂമില്‍ നിന്നും പുറത്തിറങ്ങി.
ഡൈനിംഗ് റൂമിലെത്തിയ എന്നെ കാത്ത് നല്ല സൂപ്പര്‍ ഇഡ്ഡലിയും ചട്നിയുമെല്ലാം സുഹൃത്തിന്റെ ഭാര്യ എനിക്കായി ഒരുക്കി വെച്ചിരിക്കുകയാണ്.. ഒരു ജഗ്ഗില്‍ ചായയും പകര്‍ന്നു വെച്ചിരിക്കുന്നു.
ഭേഷാ കഴിച്ചു.
നല്ല അഭിപ്രായവും പറഞ്ഞു. പിന്നെ ചോദിച്ചു.
"ഈ കോട എപ്പോഴും കാണാന്‍ പറ്റുമോ?"
സുഹൃത്തിന്റെ ഭാര്യ അമ്പരന്നു.
"കോടയോ? എവിടെ?"
"ഇവിടെ, ബാല്‍ക്കണിയില്‍, രാവിലെ കണ്ടല്ലോ..."
"ബാല്‍ക്കണിയിലോ..നോക്കട്ടെ..."
കക്ഷി ചെന്നു നോക്കി. കോടയും കീടയുമൊന്നുമില്ല. "ഏയ് ...ഇദ്ദേഹത്തിനു വെറുതേ തോന്നിയതായിരിക്കും. അവിടെ കോടയൊന്നുമില്ല."
"അല്ലെന്നെ...ഞാന്‍ ശരിക്കു കണ്ടതാ...വേണമെങ്കില്‍ നോക്കിക്കോ..."
(ഹും! എന്നോടാ കളി? ഞാന്‍ ക്യാമറ ചുമന്നോണ്ടു നടക്കുന്നത് പിന്നെ ചുമ്മാതാണോ???)
നേരത്തെ എടുത്ത ചിത്രങ്ങള്‍ തെളിവിനായി ഞാന്‍ കാണിച്ചു കൊടുത്തു.
പിന്നെ കേട്ടത് ഒരു അലറിച്ചിരിയായിരുന്നു.
ഭര്‍ത്താവിന്റെ കൂട്ടുകാരനാണ്, അതിഥിയാണ് എന്ന ബഹുമാനമെല്ലാം എടുത്ത് വലിച്ചെറിഞ്ഞ് കൂവിക്കളിയാക്കി ഒരു ചിരി.
കുളിമുറിയില്‍ പകുതിയില്‍ നിന്നിരുന്ന കൂട്ടുകാരന് പോലും പാഞ്ഞു പുറത്തെത്തി. അവനെയും ഞാന്‍ കോട ചിത്രങ്ങള്‍ കാണിച്ചു കൊടുത്തു. ഭാര്യയുടെ ചിരിയില്‍ പങ്കുചേര്‍ന്ന അവന് ചിരിക്കിടയില്‍ എന്നോടു പറഞ്ഞു.
"എടാ...അതു കോടയും കീടയുമൊന്നുമല്ല....അപ്പറത്ത് അഞ്ചാറ് കമ്പനികളൊണ്ട്. അതിന്റെ വെഷപ്പൊകയാ.... ഞങ്ങളതു കൊണ്ട് ആ സൈഡിലെ ജനലും ബാല്‍ക്കണീമൊന്നും തൊറക്കാറില്ല!"
മനസ്സിലൊരു താങ്ക്സും പറഞ്ഞ് ഇഡ്ഡലീം തിന്ന് ബാഗും കോടയുടെ ചിത്രങ്ങളുമെടുത്ത് മറ്റേതു പോയ മറ്റതിന്റെ പോലെ ഞാന്‍ പയ്യെ വീട്ടിലേക്കു പോന്നു.

1 comments:
Nice blog . Awesome posts.
Keep posting .
Looking forward for more posts .
All the best.
Post a Comment