ബീഫ് ഫ്രൈ കഴിച്ചിട്ടുള്ളവര്‍ക്ക് ഈ ലോകത്തെ ഏറ്റവും പ്രിയങ്കരമായ രുചി
മറ്റൊന്നായിരിക്കില്ല. പക്ഷെ ചില അപവാദങ്ങളുമുണ്ട്.
എറണാകുളം-തൃശൂറ്‍ അതിര്‍ത്തിപ്രദേശങ്ങളിലെ ചില ഗെഡികള്‍ വെച്ചുണ്ടാക്കുന്ന പോര്‍ക്ക് ഫ്രൈ കഴിച്ചാല്‍ ചിലപ്പോ അഭിപ്രായം മാറും.
അങ്ങനെ പോര്‍ക്കും ബീഫും കഴിച്ചു കഴിച്ച് ഒരു കണ്ടീഷനായിരിക്കാലെ ഒരു ഗെഡി ശബരിമലയ്ക്കു പോകാന്‍ മാലയിട്ടു.
ഠപ്പ്! നോ നോണ്‍-വെജ്. ബീഫും പോര്‍ക്കും ഒക്കെ ഓര്‍മയായി.
അപ്പോ പുള്ളിയ്ക്കു തോന്നി, ഹയ്, ദെന്താപ്പോ വെജിറ്റേറിയന്‍സ് അപ്പോ എങ്ങന്യാ കഴിച്ചു കൂട്ടണേ...ഈ അടിപൊളി രുചികളൊക്കെ കഴിക്ക്യാണ്ടെ... ഉടനെ ഒരു ഐഡിയ വന്നു. രുചികളൊക്കെ മസാലയുടെ ചില
പൊടിക്കൈകളാണല്ലോ....എന്നാ ഒരു പരീക്ഷണം നടത്തി നോക്കാം.
കക്ഷി രണ്ടും കല്‍പ്പിച്ച് ഒരു ഉരുളി അടുപ്പത്തു വെച്ചു.
കുറച്ച് വെളിച്ചെണ്ണ ഒഴിച്ചു.
ചൂടായപ്പോ കറിവേപ്പില കുറച്ച് ഇട്ടു.
ഒരു രണ്ട് സവാള കരുകുരൂന്ന് അരിഞ്ഞിട്ടു.
ഏഴെട്ടു ചൊള വെളുത്തുള്ളി നന്നായി ചതച്ച് ഇട്ടു.
പിന്നെ നന്നായി ഇളക്കി.
ഈ സവാളയൊക്കെ നന്നായി ചൊമന്നു കഴിഞ്ഞപ്പോ പയ്യെ പുള്ളി കൊറച്ച് മൊളകുപൊടി, മല്ലിപ്പൊടി, അല്‍പം മഞ്ഞപ്പൊടി, പിന്നെ ഒരു ടേസ്റ്റിന് ഇച്ചിരി കുരുമുളകു പൊടി ചേര്‍ത്തു.
കച കച കചാന്നു നന്നായി ഇളക്കി.
ഒരു എട്ടു പത്ത് തേങ്ങാക്കൊത്തുകളും ചേര്‍ത്ത് പിന്നേം ഇളക്കി.
പിന്നെ അടുക്കളയിലൊക്കെ നോക്കിയപ്പോ ദേ ഇരിക്കണു ബീഫ് മസാല.
ഇച്ചിരി അവനെയും ചേറ്‍ത്തു.
ഇളക്കി.
സവാളയിമ്മെ മസാലയൊക്കെ നന്നായി പിടിച്ചപ്പോ പയ്യെ നേരത്തെ കുക്കറില്‍ നന്നായി വേവിച്ച കടല കോരി അതിലേക്ക് അങ്ങനെ ഇട്ടു.
ഓരോ കടലമണിയുമ്മെയും മസാല പിടിക്കണ വരെ തിരിച്ചും മറിച്ചും ഇളക്കി. ഒരു കടും ബ്രൌണ്‍ നിറമാവണ വരെ ഇളക്കി.
എന്നിട്ട് അങ്ങനെ ഇളക്കി ഇളക്കി ഇളക്കിക്കൊണ്ടിരിക്കണ കൈയിലുമ്മെ പറ്റിയിരിക്കണ മസാല ഇച്ചിരിയെടുത്ത് പയ്യെ നാക്കത്ത് അങ്ങനെ വെച്ചു
നോക്കി.
ഹയ്......ആരാ പറഞ്ഞെ ബീഫാണേറ്റവും ടേസ്റ്റെന്ന്...
ഈ കടല ഫ്രൈ ഒന്നു കഴിച്ചു നോക്കിയേ.......

0 comments:
Post a Comment