"ഡാ....നീ ഇവിടെ നിക്കുവാണോ?"
ടോണിയാണ്. ഇന്ത്യ ജയിച്ചതിനു ശേഷം വിശേഷം പറയാന്‍ വന്നതാണ്.
"ഡാ...കളി നടക്കുമ്പോ ആ പണ്ടാരക്കാലന്‍ സഞ്ജു അവിടെ വരല്ലെന്നു ഞാന്‍ മുട്ടിപ്പായി പ്രാര്‍ഥിച്ചിരുന്നു ..രണ്ടു
പ്രാവശ്യം അവന്‍ അവിടെ വന്നു ...അപ്പത്തന്നെ സേവാഗും സച്ചിനും പോയി. ഞങ്ങളവനെ ഒരു വിധത്തില്‍ പറഞ്ഞുവിട്ടു. അതിനു ശേഷാ കളി ഒരു ജീവന്‍ വെച്ചത്."
"അവന്‍ അത്ര പ്രശ്നക്കാരനാണോ?"
"ആണോന്ന്? നാക്ക് വളച്ചാപ്പിന്നെ ആ സൈഡ് നോക്കണ്ട. ..എവിടെക്കാ പോണെന്ന് അവന്‍ ചോദിച്ചാ പിന്നെ പോയിട്ട് കാര്യമില്ല. അന്ന തന്നെ ജെറി ബൈക്കില്‍ പോയപ്പോ എന്തൊരു പോക്കാണപ്പാ ഇത് എന്ന് പറഞ്ഞതിന്‍റെയാ അവന്‍ പത്ത് തുന്നിക്കെട്ടുമായി ആസ്പത്രിയില്‍ കിടക്കുന്നത്."
"അയ്യോ..."
"പിന്നെ ആ പാപ്പച്ചന്‍റെ കെണറില് വെള്ളമില്ലാതിരുന്നപ്പോ അവന്‍ ചെന്ന്. ആകെ ഇച്ചിരി വെള്ളമുന്ടായിരുന്നത് നോക്കി അവന്‍ പറയുവാ നല്ല തെളിഞ്ഞ വെള്ളം എന്ന്. അപ്പൊ തന്നെ കെണറിന്‍റെ ഒരു സൈഡ് ഇടിഞ്ഞു അതില്‍ വീണു. അതേ പോലെ നമ്മുടെ ശിവന്‍ ചേട്ടന്‍റെ പറമ്പിലെ വാഴ കൊലച്ചപ്പോ ഇവന്‍ കൊല നോക്കി പറഞ്ഞു. നല്ല ഉഗ്രന്‍ കൊല! അന്ന് വൈകുന്നേരം ശിവന്‍ ചേട്ടന്‍ കൊല വെട്ടിയപ്പോ കുത്തനെ താഴേക്ക് വീണു ഒറ്റ കായയില്ലാതെ ചതഞ്ഞു പോയി.ആടിന് കൊടുക്കാനേ പറ്റിയുള്ളൂ.."
"ഹ..ഹ..കൊള്ളാമല്ലോ ഇവന്‍..."
"അതല്ലെടാ...എനിക്കീ വിവരം അറിയാന്‍ മേലായിരുന്നു. ഒരു ദിവസം ഞാന്‍ ബൈക്കില് വരുമ്പോള്‍ ഇവനുന്ട് വഴിയില്‍ നിക്കുന്നു. നാട്ടുകാരനല്ലേ കൂട്ടുകാരനല്ലേ എന്ന് കരുതി ഞാന്‍ ഇവനെ ബൈക്കില്‍ കേറ്റി. കൊറച്ച് ചെന്നപ്പോ ഇവന്‍ പറയുവാ ബൈക്കിന്‍റെ പുറകിലത്തെ ടയറിനു കാറ്റ് കൂടുതലാ... തെറിക്കുന്നു എന്ന്. അഞ്ചു മിനിട്ട് കഴിഞ്ഞില്ല, ടയര്‍ പഞ്ചര്‍!"
"എന്നിട്ടോ..."
"എന്നിട്ടെന്താ അവന്‍ അടുത്ത ബസില്‍ കേറി പോയി, ഞാന്‍ വണ്ടി തള്ളി അടുത്തുള്ള ഒരു വീട്ടില്‍ കേറ്റി വെച്ച് പഞ്ചര്‍ ഒട്ടിക്കുന്നവനെ അന്വേഷിച്ചു പോയി."
"ഹ...ഹ...നിനക്കതു തന്നെ വേണം."
"അല്ല, നീയെന്താ ഇവിടെ?"
"ഞാന്‍ കുറച്ച് അരി പൊടിയ്ക്കാന്‍ കൊണ്ടു വന്നതാ..."
"വീട്ടില് മിക്സി ഇല്ലേ?"
"അല്ല, കുറച്ച് കൂടുതല്‍ ഉണ്ടായിരുന്നു."
"എന്നിട്ട് പൊടിച്ചോ?"
"ഇല്ല, ഇവിടെ മഞ്ഞള്‍ പൊടിചോണ്ടിരിക്കുവാ.. ഇനി അത് കഴിഞ്ഞു അതിന്‍റെ ബെല്‍റ്റ് എടുത്ത് ഈ മിഷ്യനില്‍ പിടിപ്പിച്ചിട്ട് വേണം പൊടിക്കാന്‍.."
"അപ്പൊ രണ്ടു മിഷ്യനും ഒരേ അളവാണോ ബെല്‍റ്റ് മാറ്റിയിടാന്‍?"
"അതേ."
"ഹോ എന്തൊരു സ്പീഡിലാ ഈ ബെല്‍റ്റ് കറങ്ങണേ....."
ട്ടും കിര്‍ക്ക് പടക്ക് ടിഷ് ക്രാക്ക് പടാര്‍....
പൊടിച്ചു കഴിഞ്ഞത്രയും മഞ്ഞളും പൊടിയ്ക്കാന്‍ വെച്ച അരിയും തട്ടിത്തെറിപ്പിച്ച് ഭീകര ശബ്ദത്തോടെ ബെല്റ്റിതാ ഇളകിത്തെറിച്ചിരിക്കുന്നു!
0 comments:
Post a Comment