ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Friday, October 24, 2014

പാ..പാ...ടിംഗ്‌ ടിംഗ്‌....

0 comments
പോളിടെക്നിക്കിലൊക്കെ പഠിചോണ്ടിരിക്കണ  കാലം...
പൊസ്തകത്തിലൊക്കെ വെല്യ കാര്യമായി എഴുതി വെചിരിക്കുകയാണ് ബി ബി റോയ്‌ ഓഫ്‌ ഗ്രേറ്റ്‌ ബ്രിട്ടണ്‍ ഹാസ്‌ എ വെരി ഗുഡ്‌ വൈഫ്‌ എന്നൊക്കെ..റെസിസ്റ്ററുകളുടെ കളര്‍ കോഡിംഗ്‌ ആണു സംഭവം. ദീ പറഞ്ഞേക്കണതൊക്കെ കാണാതെ പഠിച്ച്‌ ക്ളാസീ ചെന്നപ്പളാണ്‌ എനിക്കൊരു കാര്യം മനസ്സിലായത്‌...എനിക്ക്‌ ശരിക്കും കളറുകള്‍ കാണാന്‍ പറ്റണില്ല...ഞാന്‍ ഒരുപാട്‌ ആലോചിച്ചു. ദെന്താപ്പോ ദിങ്ങനെ? മറ്റെല്ലാവര്‍ക്കും പറ്റണുണ്ടല്ലോ..
പിന്നെ ഞാന്‍ ഒരു സൂത്രപ്പണി കണ്ടെത്തി. മള്‍ട്ടി മീറ്റര്‍ ഉപയോഗിച്ചാല്‍ വാല്യൂ പെട്ടെന്നു കണ്ടെത്താം...കളറു തപ്പി നടക്കണ്ട.
പരീക്ഷയ്ക്ക്‌ റെസിസ്റ്ററിണ്റ്റെ കളര്‍ കോഡ്‌ ചോദിച്ചില്ല, അതുകൊണ്ട്‌ മള്‍ട്ടിമീറ്റര്‍ ഇല്ലാതിരുന്നിട്ടും പ്രശ്നമൊന്നും ഉണ്ടായില്ല.

പിന്നെയൊരു ദിവസം നെറ്റ്‌വര്‍ക്കിങ്ങില്‍ ഒരു കോഴ്സ്‌ ചെയ്യണമെന്ന്‌ എനിക്കു തോന്നി..ദേ പിന്നേം പൊസ്തകത്തീ പറയണൂ സ്റ്റ്രൈറ്റ്‌ കേബിളിംഗ്‌, ക്രോസ്‌ കേബിളിംഗ്‌ എന്നൊക്കെ.
കേബിളു കണ്ടപ്പൊഴോ...നാലു കളറുകളും, നാലു കളറും വെളുപ്പും കൂടിയുള്ള കോമ്പിനേഷനുകളും ചേര്‍ന്ന്‌ എട്ടു കേബിളുകള്‍. അതിണ്റ്റെ കോമ്പിനേഷനാണ്‌ സ്റ്റ്രൈറ്റും ക്രോസും!.
നന്നായി പഠിച്ചു. കേബിളിംഗ്‌ ലൈവായി ചെയ്തു തുടങ്ങിയപ്പോ ദേ വന്നൂ പഴയ പ്രശ്നം..എനിക്കെല്ലാ കളറും കാണാന്‍ പാടില്ല...ഞാനാരാ മോന്‍......... പിന്നേം ഒരു സൂത്രം കണ്ടെത്തി. മള്‍ട്ടി മീറ്റര്‍ ഉപയോഗിച്ച്‌ കണ്ടിന്യുവിറ്റി നോക്കി കേബിളിംഗ്‌ ചെയ്യുക. കുറച്ചു പാടാണെങ്കിലും കാര്യം നടക്കും.

അതുകഴിഞ്ഞ്‌ പിന്നെയൊരു ദിവസം ഓഫീസില്‍ ഒരു നെറ്റ്‌വര്‍ക്ക്‌ പ്രശ്നം വന്നു. ബി എസ്‌ എന്‍ എല്‍ കാരെ ഫോണില്‍ വിളിച്ച്‌ പ്രശ്നം നോക്കിക്കൊണ്ടിരിക്കവേ അവര്‍ അവരുടെ ഒരു ഉപകരണത്തിണ്റ്റെ സ്റ്റാറ്റസ്‌ നോക്കിപ്പറയാന്‍ പറഞ്ഞു. സ്റ്റാറ്റസ്‌ എന്നു പറഞ്ഞാലെന്താ...സ്വിച്ച്‌ ഓണ്‍ ചെയ്താല്‍ ചുവപ്പും അല്‍പം കഴിഞ്ഞ്‌ ചെക്കിംഗ്‌ സമയത്ത്‌ മഞ്ഞയും ഓക്കെ ആയാല്‍ ഓറഞ്ചും! എല്ലാം ഒറ്റ എല്‍ ഇ ഡി ലൈറ്റില്‍!

ദേ വന്നൂ പഴയ പ്രശ്നം...ഞാന്‍ ഇതു നോക്കിയാല്‍ ഒരു ലൈറ്റ്‌ കത്തിയിരിക്കുന്നതായി മാത്രമേ എനിക്കു കാണാന്‍ പറ്റൂ...
ഞാന്‍ പിന്നേം ഒരു സൂത്രം കണ്ടെത്തി.
അവിടെ വായി നോക്കി നിന്ന ഒരു സെക്യൂരിറ്റിക്കാരനെ വിളിച്ച്‌ ഇച്ചിരി ബാസൊക്കെയിട്ടു ചോദിച്ചു.
"ഇപ്പൊ എന്തു കളറാടോ കത്തിയിരിക്കണെ?"
കാര്യം എണ്റ്റെ ബാസൊക്കെ കേട്ട്‌ ഒന്നു വെരണ്ടെങ്കിലും എണ്റ്റെ ചോദ്യം കേട്ടപ്പോ ഞാന്‍ കണ്ണുപൊട്ടനാണെന്നു പുള്ളിയ്ക്കു തോന്നിക്കാണും..തിരിച്ച്‌ എന്നെക്കാള്‍ കടുപ്പത്തില്‍ പുള്ളി മറുപടി നല്‍കി.
"ചെമല"
ശരി. രക്ഷപ്പെട്ട ആശ്വാസത്തില്‍ ഞാന്‍ ബി എസ്‌ എന്‍ എല്‍ കാരനു മറുപടി നല്‍കി. സംഗതി കമ്പ്ളയിണ്റ്റ്‌ തന്നെ. അയാള്‍ പിന്നീട്‌ വന്ന്‌ അതു ശരിയാക്കുകയും ചെയ്തു.

ഇതിനിടെ ഞാന്‍ കലാപരമായി ഒക്കെ ചിന്തിച്ചു തുടങ്ങിയതു കൊണ്ട്‌ അല്‍പം ഫോട്ടോഷോപ്പ്‌ ഒക്കെ പഠിച്ചേക്കാം എന്നു തീരുമാനിച്ചു. പഠിച്ചു കഴിഞ്ഞപ്പോ ബ്ളാക്‌ ആന്‍ഡ്‌ വൈറ്റ്‌ പടങ്ങളെ കളറീകരിക്കുക തുടങ്ങിയ അന്നത്തെ കലാപരിപാടികളില്‍ ഏര്‍പ്പെടുകയും ചെയ്തു.
അങ്ങനെ മരിച്ചു പോയ അമ്മയുടെ ഒരു ബ്ളാക്‌ ആന്‍ഡ്‌ വൈറ്റ്‌ പടവുമായി ഒരു ദിവസം ഒരു ചങ്ങാതി പ്രത്യക്ഷപ്പെട്ടു. ഞാന്‍ പടം ചെയ്തു കൊടുക്കുകയും ചെയ്തു.
അന്നു വൈകുന്നേരം പതിവു വെടിപറച്ചിലുകളൊക്കെ കഴിഞ്ഞ്‌ ഒരു ചായയൊക്കെ കുടിച്ച്‌ ഞാന്‍ വരുമ്പോഴുണ്ട്‌ നമ്മുടെ ചങ്ങാതി എതിരെ നില്‍ക്കുന്നു.
മുത്ത്‌ ക്രോധഭാവം...
 "എന്താടാ ഇത്‌?"
"യേത്‌?"
അമ്മയുടെ പടം പുള്ളി പുറത്തെടുത്തു...ഞാന്‍ നോക്കി. നല്ല കലക്കന്‍ പടം.
"ഇതിനെന്നാ കൊഴപ്പം?"
പിന്നീടുള്ള നോണ്‍ ഡിക്ഷ്ണറിക്കല്‍ വാക്കുകളില്‍ നിന്നും എനിക്കു മനസ്സിലായി...അമ്മയെ ഞാന്‍ നല്ല പച്ച നിറത്തിലാണ്‌ കളര്‍ ചെയ്തിരിക്കുന്നത്‌.....
മുജ്ജന്‍മസുകൃതം! തല്ലു കൊണ്ടില്ല.
http://www.panikkathy.blogspot.com
ഇത്രയൊക്കെയായപ്പോഴേയ്ക്ക്‌ ഞാന്‍ ഒരു ഡോക്ടറെക്കാണാന്‍ തീരുമാനിച്ചു.
നല്ല ഒരു ഹോസ്പിറ്റലില്‍ നല്ല ഒരു ഡോക്ടറെത്തന്നെ കണ്ടു.
അല്‍പ നേരം വെയിറ്റ്‌ ചെയ്യാന്‍ പറഞ്ഞ്‌ എന്നെ ഇരുത്തി നോക്കിരസിക്കാന്‍ ഡോക്ടര്‍ ഒരു പുസ്തകം തന്നു.
ദെന്താപ്പൊദ്‌?
മൊത്തം പല കളറുകളിലുള്ള വട്ടങ്ങള്‍ കൊണ്ട്‌ രൂപപ്പെടുത്തിയ വലിയ ഒരു വട്ടം. അങ്ങനെ നൂറു വട്ടങ്ങളുള്ള ഒരു പുസ്തകം. ചില വട്ടങ്ങള്‍ക്കുള്ളില്‍ ചില കളറുകള്‍ കൊണ്ടുള്ള വട്ടങ്ങള്‍ കൊണ്ടുള്ള അക്ഷരങ്ങളോ അക്കങ്ങളോ ഉണ്ട്‌.
വട്ടായോ?
ഞാനും അങ്ങനെ തന്നെയായി.
അല്‍പ സമയം കഴിഞ്ഞ്‌ ഡോക്ടര്‍ വന്നു. ചോദിച്ചു.
""എത്ര നമ്പര്‍ കിട്ടി?"
'നമ്പറോ?'
'ആ നമ്പര്‍...ആ വട്ടങ്ങള്‍ക്കുള്ളില്‍ നമ്പര്‍ എഴുതിയിട്ടുണ്ടല്ലോ... '
'എവിടെ?'
'കണ്ടില്ലേ... '
'ഇല്ല.. '
'എന്ന അങ്ങനെ എല്ല വട്ടങ്ങള്‍ക്കുള്ളിലും നമ്പറുകളുണ്ട്‌. ആട്ടെ എത്ര നമ്പര്‍ കണ്ടു?'
'ഒരു പത്തിരുപത്തഞ്ചെണ്ണം കണ്ടു. '
'കൃത്യമായി പറഞ്ഞാല്‍??'
'മുപ്പത്‌. '
'അപ്പോ ബാക്കി എഴുപതെണ്ണം കാണാന്‍ പറ്റിയില്ല. '
'ഇല്ല. '
 'ഇത്‌ ഇതിനു മുന്‍പ്‌ ആരെയെങ്കിലും കാണിച്ചോ??'
'ഇല്ല. കാണിച്ചിരുന്നെങ്കില്‍ എല്ലാ അക്കവും കണ്ടേനെയോ?'
'ഇല്ല. ഇതാണ്‌ കളര്‍ ബ്ളൈന്‍ഡ്നെസ്‌. '
ബ്ളിംഗ്‌....
അപ്പോ... ദങ്ങനെയാണ്‌ കാര്യങ്ങള്‍!
വീണ്ടും ഡോക്ടര്‍..
'ആട്ടെ.. ട്രാഫിക്‌ സിഗ്നലിലെ ലൈറ്റുകള്‍ തിരിച്ചറിയാമോ?'
'അറിയാം.. '
'പറഞ്ഞേ... '
'മുകളില്‍ ചുവപ്പ്‌, നടുക്ക്‌ മഞ്ഞ, താഴെ പച്ച. പച്ച മാത്രം ആരോ മാര്‍ക്കായിരിക്കും....പച്ച വന്നാ വണ്ടി പോകാം. '
ഡോക്ടര്‍ പയ്യെ എണീറ്റു...

അതു മതി. പോട്ടെ...വണ്ടി പോട്ടെ....മുന്നോട്ടു പോട്ടെ....70 അക്കങ്ങളില്ലെങ്കിലും കുഴപ്പമില്ല...വണ്ടി മുന്നോട്ടു പോട്ടെ...... പാ..പാ...ടിംഗ്‌ ടിംഗ്‌....

http://www.panikkathy.blogspot.com

Tuesday, October 14, 2014

റേഡിയോ

0 comments
പണ്ട് എന്റെ ചെറുപ്പകാലത്ത് ഞങ്ങളുടെ പ്രദേശത്ത് ആകെ ഒരു റേഡിയോ ഉണ്ടായിരുന്നത് എന്റെ വീട്ടിൽ ആയിരുന്നു. നാഷണൽ പാനസോണിക്കിന്റെ ഒരു മോണോ റേഡിയോ. എഫ് എം ഉണ്ടായിരുന്നില്ല. വലിയ നോബുകളും നോബ് തിരിക്കുമ്പോൾ നോബിന്റെ അടുത്തെങ്ങുമല്ലാതെ ഇടത്തോട്ടും വലത്തോട്ടും നീങ്ങുന്ന ഒരു തൊടാൻ പറ്റാത്ത വടിയും അതു നീങ്ങുമ്പോൾ ഉണ്ടാകുന്ന കരകര ശബ്‌ദവും വലിയ അദ്‌ഭുതമായിരുന്നു അന്ന്.
റേഡിയോ അല്ല നമ്മുടെ സബ്‌ജക്‌റ്റ്
ആ റേഡിയോയിൽ എല്ലാ ദിവസവും വാർത്ത കേൾക്കാൻ വരുന്ന എന്റെ അഛന്റെ ചേട്ടൻ ആണ് നമ്മുടെ കഥാപാത്രം.
ഈ പറഞ്ഞ റേഡിയോ വെച്ചിരിക്കുന്നത് ഏകദേശം നമ്മുടെ ചുമലൊപ്പം ഉയരമുള്ള ഒരു അലമാരിയുടെ മുകളിലായിരുന്നു.
ഈ കക്ഷി വന്ന് റേഡിയോ ഓൺ ചെയ്ത് റ്റ്യൂൺ ചെയ്ത് വാർത്തയിൽ മതി മറന്ന് ഇങ്ങനെ നിൽക്കും. ഞങ്ങളെയൊന്നും അടുപ്പിക്കില്ല.
ഒരു ദിവസം എന്റെ അനിയന് എവിറ്റെ നിന്നോ ഒരു സർക്കസിന്റെ ടിക്കറ്റ് കിട്ടി.
നാചുറലി, ചേട്ടൻ അതു അടിച്ചു മാറ്റാതിരിക്കാൻ അവൻ ഇത് ഒരു കസേരയുടെ മുകളിൽ കേറി അലമാരയുടെ മുകളിൽ റേഡിയോയുടെ അടിയിൽ വെച്ചു. പിന്നെ ഒന്നും സംഭവിക്കാത്തതു പോലെ പുറത്തു വന്നിരിപ്പായി.
ഇതിനിടെ നമ്മുടെ വല്യച്‌ഛൻ വന്ന് റേഡിയോ ഓൺ ചെയ്ത് വാർത്ത കേട്ടു തുടങ്ങി. അന്നെന്തോ രസമുള്ള വാർത്തയുണ്ടായിരുന്നു എന്നു തോന്നുന്നു. പുള്ളി പതുക്കെ ചുറ്റുമുള്ള ഐറ്റംസെല്ലാം എടുത്ത് തിരിച്ചും മറിച്ചും നോക്കിത്തുടങ്ങി. അപ്പോഴതാ ഇരിക്കുന്നു ഒരു ബ്ലേഡ്. അശോക്! പയ്യെ പുള്ളി അത് കടന്നെടുത്തു. ഒരു വിരലും സെലെക്‌റ്റ് ചെയ്തു. പയ്യെ നഖം വെട്ടിത്തുടങ്ങി. നഖത്തിനു പരിധിയുണ്ടല്ലോ...അതു കഴിഞ്ഞു. പിന്നെ കക്ഷി അലമാരിയുടെ മുകളിൽ വെച്ച വിരിയുടെ ഒരു നൂൽ മുറിച്ചു. അപ്പ്‌പ്പോൾ എന്തോ ആവശ്യത്തിന് അതിലേ പോയ എന്റെ അച്‌ഛനെക്കണ്ടപ്പോൾ കൂടുതൽ മുറിക്കാൻ നിൽക്കാതെ പുള്ളി പിന്മാറി. പിന്നെയും കൈ അടങ്ങിയിരിക്കാതായപ്പോൾ കക്ഷി ചുറ്റും പരതിത്തുടങ്ങി... അപ്പോഴതാ... റേഡിയോയുടെ അടിയിൽ ഒരു പേപ്പർ!
പിന്നെ ഒരു തകർപ്പായിരുന്നു. ക്യാബേജ് തോരൻ അരിയുന്നതു പോലെ പുള്ളി ആ പേപ്പർ അരിഞ്ഞു തള്ളി.
ഇതിനിടെ പുറത്ത് വെറുതെയിരിക്കുകയായിരുന്ന അനിയൻ ആകാംഷ സഹിക്കാനാവാതെ അലമാരിയ്‌ക്കടുത്തെത്തി..
വാർത്ത കഴിയുകയും ചെയ്തു.
വല്യച്‌ഛൻ റേഡിയോ ഓഫ് ചെയ്ത് വീട്ടിലേക്കു പോകുകയും ചെയ്തു.
 കസേര പിടിച്ചിട്ട് യെവൻ അലമാരയുടെ മുകളിൽ പരതി...
ടിക്കറ്റതാ...ക്യാബേജ് തോരൻ പോലെ ഇരിക്കുന്നു....
 
Copyright © '