ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, May 20, 2010

കമ്പ്രി !

നാട്ടിലെ സ്കുളിനടുത്ത്തുള്ള ഒരു പെട്ടിക്കടയിലെ മുതലാളിയാണ് കമ്പ്രി. പൌലോസ്എന്നോ മറ്റോ ആണ് ചങ്ങാതിയുടെ പേര്‍. ഓരോ മിട്ടായി ഭരണിയില്‍ നിന്നും സാധനങ്ങള്‍ കൈയിട്ടെടുക്കുന്നതും വിതരണം ചെയ്യുന്നതും കാശ് വാങ്ങി പെട്ടിയിലിടുന്നതും എല്ലാം ഭയങ്കര പെടപ്പോ ടെയാണ്. ആളുകളെ ആകര്‍ഷിക്കാനായി കം ഫ്രി എന്നൊരു ബോര്‍ഡ് കടയുടെ മുന്‍പില്‍ കക്ഷി തുക്കിയിരുന്നെന്നും അതുകൊണ്ടാണ് കമ്പ്രി എന്ന പേര്‍ വീണതെന്നും ജനസംസാരമുണ്ട്. എന്തായാലും ആള്‍ക്ക് ആ പേര്‍ തിരെ ഇഷ്ടമായിരുന്നില്ല. മാത്രമല്ല അങ്ങനെ വിളിക്കുന്നവര്‍ക്ക് കടയില്‍ നിന്നും സാധനങ്ങള്‍ നല്‍കാന്‍ പോലും ആള്‍ വിസമ്മതിക്കുമായിരുന്നു. തീര്‍ന്നില്ല രണ്ടു ആണ്‍ മക്കളിലേക്കും ഒരു മകളിലെക്കും ഒസ്യത്തായി ആ പേര്‍ നല്‍കപ്പെടുകയും ചെയ്തു.

ഒരിക്കല്‍ ഒരു വല്യമ്മ കമ്പ്രിയുടെ കടയില്‍ ചെന്നു വളരെ ആധികാരികമായി ചോദിച്ചു .

"കമ്പ്രി, ഒരു കിലോ പഴം ഇങ്ങെടുത്തെ.... "

കമ്പ്രി ഇരച്ചു പൊങ്ങിയ ദേഷ്യം കടിച്ചമര്തി ഇങ്ങനെ പറഞ്ഞു.


"എന്‍റെ പേര്‍ കമ്പ്രി എന്നല്ല. പൌലോസ് എന്നാണ് !"

0 comments:

Post a Comment

 
Copyright © '