ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Saturday, December 18, 2010

സ്വാമിയേ ശരണമയ്യപ്പാ...

ഭക്തവത്സലനായ കലിയുഗ വരദന്‍ ഭഗവാന്‍ അയ്യപ്പസ്വാമിയുടെ ദര്‍ശനം എല്ലാവരുടെയും പോലെ എന്‍റെയും ആഗ്രഹമാണ്. തിരുവനന്തപുരത്ത് ഒരു പ്രമുഖ പത്രസ്ഥാപനത്തില്‍ നിന്നും ഞാന്‍ രാജി വെച്ചപ്പോള്‍ ഇതറിയാവുന്ന എന്‍റെ ഒരു സീനിയറിനു ഒരു കുശുമ്പു തോന്നി.
എല്ലാ വര്‍ഷവും മണ്ഡലം ഒന്നാം തിയതി മുതല്‍ സീസണ്‍ കഴിയുന്ന വരെ പമ്പയില്‍ ഒരു ഓഫിസ് തുറക്കുന്ന പതിവുണ്ട്. ഒരു കമ്പ്യൂട്ടറും വെക്കണം. വാര്‍ത്ത അയക്കാനുള്ള സംവിധാനവും ശരിയാക്കണം. ഇതെല്ലാം കെട്ടിപ്പറക്കി പമ്പയ്ക്കു ബസ്സിലും മറ്റും പോകാന്‍ ഈ ലോകത്ത് ആരും സ്വന്തം ഇഷ്ടത്തോടെ സമ്മതിക്കാറില്ല. അപ്പോഴാണ്‌ ഞാന്‍ ഒരു മടിയും കൂടാതെ പ്രസ്താവിക്കുന്നത്.
"പമ്പയ്ക്ക് ഞാന്‍ പൊക്കോളാം"
അപ്പോഴേ എന്തോ പ്രശ്നം അങ്ങേര്‍ മണത്തു എന്ന് വേണം കരുതാന്‍.
പ്രശ്നം ഉണ്ടായിരുന്നു താനും.
ഒന്നാം തീയതി സിസ്റ്റം റെഡിയാകണമെങ്കില്‍ തലേന്നു തന്നെ പമ്പയില്‍ എത്തണം. രാവിലെ തന്നെ തിരുവനന്തപുരത്ത് നിന്ന് പുറപ്പെടണം. അങ്ങനെയാണെങ്കില്‍ വൈകീട്ടുതന്നെ സിസ്റ്റം റെഡിയാക്കി മല കേറാം. പിറ്റേന്ന് നട തുറക്കുമ്പോള്‍ തൊഴുകയും ചെയ്യാം. മാത്രമല്ല ഒന്നാം തിയതി ഹരിവരാസനം കൂടി തൊഴുതു മല ഇറങ്ങുകയും ചെയ്യാം. തിരികെ വരുമ്പോള്‍ ഓഫിസില്‍ കേറി വാര്‍ത്ത അയക്കാന്‍ എന്തെങ്കിലും തടസ്സം ഉണ്ടെങ്കില്‍ അതും ശരിയാക്കി തിരുവനന്തപുരത്ത് തിരിച്ചെത്താം.
മൂന്നു വര്‍ഷം വിജയകരമായി ഇങ്ങനെ പോയി.
ഇവിടെയാണ് മൂത്താശാരിയുടെ ഉളി വീണത്‌.
"രാജി വെച്ചവന്‍ ഇനി ശബരിമലയ്ക്ക് പോകണ്ടാ..."
ഒന്നാം തീയതി തൊഴലും ഹരിവരാസനവും എല്ലാം കട്ടപ്പുക!
ദേഷ്യവും സങ്കടവും വൈരാഗ്യവും ഒക്കെ വന്നു. പകരം വീട്ടാന്‍ മനസ്സ് തുടിച്ചു. ലീവെടുത്ത് പോകാന്‍ തിരുമാനിച്ചു. അപ്പോള്‍ അടുത്ത വെടി. എന്‍റെ കൂടെയുള്ളവന്‍ പോകും. അതായത് എനിക്ക് ലീവും ഇല്ല. ഞാന്‍ ഡ്യൂട്ടി ആയിരിക്കും.
പിന്നെന്തു ചെയ്യും?
ഹരിവരാസനം ഡൌന്‍ ലോഡ് ചെയ്തു.
മൊബൈലില്‍ മണിയ്ക്ക് അലാറം സെറ്റ് ചെയ്തു. അലാറം അടിച്ചാലുടനെ ഹരിവരാസനം സ്റ്റാര്‍ട്ട്‌ ചെയ്യും.
സമയം രാത്രി പത്തെ മുക്കാലായി. എഡിറ്റോറിയലില്‍ നിന്നും ഒരു വിളി. കമ്പ്യൂട്ടര്‍ വര്‍ക്ക് ചെയ്യുന്നില്ല.
പോകാതെ പറ്റുമോ...
പോയി.
പക്ഷെ മൊബൈല്‍ കയ്യില്‍ എടുത്തില്ല.
പതിനൊന്നു മണിയായി.
അലാറം അടിച്ചു.
സ്കാനിംഗ് ഓപ്പറെട്ടര്‍ സുനിലിനു കാര്യങ്ങളൊക്കെ അറിയാം. ഞാന്‍ അലാറം വെച്ചതും അറിയാം. അലാറം എന്തിനാണെന്നും അറിയാം. പക്ഷെ അലാറം അടിക്കുന്നത് ഞാന്‍ കേള്‍ക്കുന്നില്ലല്ലോ...
മൊബൈലുമായി സുനില്‍ ഓഫിസ് മുഴുവന്‍ നടന്നു. അപ്പോള്‍ ഞാന്‍ ഓഫീസിനു പുറത്തു കമ്പ്യൂട്ടര്‍ തുറന്നു പൊടി ഒക്കെ കളഞ്ഞു കൊണ്ടിരിക്കുകയാണ്.
എന്ത് ചെയ്യും?
മൊബൈലില്‍ വിളിക്കുക തന്നെ.
സുനില്‍ വേഗം ഫോണെടുത്തു.
എന്‍റെ മൊബൈലില്‍ വിളിച്ചു.
സുനിലിന്‍റെ ഫോണില്‍ മൊബൈലില്‍ കോള്‍ വരുന്നതിന്‍റെ കിരുകിരുപ്പ്‌.
സുനിലിന്‍റെ കൈയില്‍ ഇരിക്കുന്ന എന്‍റെ മൊബൈല്‍ അടിച്ചു തുടങ്ങി.
സുനില്‍ ഫോണില്‍ പറഞ്ഞു.
"ഒരു മിനിറ്റ്"
പിന്നെ എന്‍റെ മൊബൈല്‍ എടുത്തു.
ഉറക്കെ.

"ഹലോ..."

0 comments:

Post a Comment

 
Copyright © '