ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, December 30, 2010

അതൊക്കെ നിര്‍ത്തണം!

പ്രീ ഡിഗ്രി എന്ന് കേട്ടിട്ടുണ്ടോ? ഇപ്പഴത്തെ പ്ലസ് ടു-വിന്‍റെ പഴയ രൂപം. പത്താം ക്ലാസ് കഴിയുന്ന വരെ കുടുംബത്തിലുള്ള അമ്മായിമാര്‍, വല്യമ്മമാര്‍, ചെറിയമ്മമാര്‍, മറ്റു ബന്ധുക്കള്‍ തുടങ്ങിയവര്‍ ഠിപ്പിക്കുന്ന വീട്ടിനു തൊട്ടടുത്ത സ്കൂളില്‍ ജയിലിലെന്ന പോലെ പഠിച്ച് ഉഗ്രന്‍ മാര്‍ക്കൊക്കെ വാങ്ങി ഭാവിയെക്കുറിച്ച് മഹത്തായ കാഴ്ചപ്പാടോടെ യൂണിഫോമില്‍ നിന്നും സ്വാതന്ത്ര്യം പ്രാപിച്ച് റാഗിങ്ങിനേപ്പറ്റി പേടിയോടെ ചേരുന്ന കോഴ്സാണ് പ്രീ ഡിഗ്രീ!
പ്രീ ഡിഗ്രീ യ്ക്ക് സെക്കണ്ട് ഗ്രൂപ്പ് എടുത്താണ് ഞാന്‍ ഠിച്ചത്. ഫസ്റ്റ് ഗ്രൂപ്പ്ഡിഷനല്‍ എടുത്തു. അന്നത്തെ ഫാഷന്‍ ആയിരുന്നു അത്. അത് കൊണ്ടു തന്നെഎനിക്ക് ഏറ്റവും ബുദ്ധിമുട്ടുള്ള ഫിസിക്സ് ഠിക്കാന്‍ എനിക്ക് ട്യൂഷന്‍ ക്ലാസ്വേണ്ടി വന്നു. നാട്ടിലെ അറിയപ്പെടുന്ന ട്യൂഷന്‍ സാറായിരുന്ന വി എച്ച് നാരായണസ്വാമിയുടെ അടുത്ത് കുട്ടികളുടെ എണ്ണം കൂടുതലായതിനാല്‍ തൊട്ടടുത്ത കേമനായപി എസ് രാമചന്ദ്രന്‍ സാറിന്‍റെ പ്രൈവറ്റ് ട്യൂഷന്‍ ക്ലാസിലാണ് ഞാന്‍ ചേര്‍ന്നത്‌.

അന്നൊക്കെ ഞാന്‍ നന്നായേക്കും എന്ന തെറ്റിദ്ധാരണയുടെ പുറത്ത് അച്ഛന്‍ എന്നെ വയലിന്‍ ഠിക്കാന്‍ ചേര്‍ത്തിരുന്നു. രാമചന്ദ്രന്‍ സാറിന്‍റെ ക്ലാസിനുതൊട്ടു മുന്‍പ് ആയിരുന്നു വയലിന്‍ ക്ലാസ്. ഞാന്‍ വയലിന്‍ ക്ലാസ് കഴിഞ്ഞതിനുശേഷം ഫിസിക്സ് ക്ലാസിനു പോകും. സമയത്തിന്‍റെ പ്രശ്നം കൊണ്ട് വയലിന്‍ക്ലാസ് കഴിയുമ്പോഴേക്ക് ഫിസിക്സ് ക്ലാസ് കാല്‍ മണിക്കൂര്‍ എനിക്ക് മിസ്‌ആകുമായിരുന്നു. അതായത് ക്ലാസ് തുടങ്ങുമ്പോഴേക്ക് വയലിനും താങ്ങി ഞാന്‍ഫിസിക്സ് ക്ലാസിനു ചെല്ലും. സാറിനാനെങ്കില്‍ ഞാന്‍ വയലിനും കൊണ്ട് കേറിവരുമ്പോഴേ കലി വരും. അര മണിക്കൂര്‍ അദ്ദേഹം എന്നെ ഗുണദോഷിക്കും. പക്ഷെ അച്ഛനെ പേടിച്ച് വയലിന്‍ നിര്‍ത്താനൊന്നും ഞാന്‍ മുതിര്‍ന്നില്ല.

പ്രീ ഡിഗ്രീ പ്രതീക്ഷിച്ച പോലെ തന്നെ നന്നായില്ല. പക്ഷെ ദൈവാനുഗ്രഹം! ഫിസിക്സ് ഞാന്‍ മോശമാക്കിയില്ല.

വര്‍ഷങ്ങള്‍ക്കു ശേഷം എന്‍റെ ഒരു അമ്മാവന്‍റെ മൈഗ്രേഷന്‍ സര്‍ട്ടിഫിക്കറ്റ്ശരിയാക്കാനായി ഞാന്‍ കോളേജിലെത്തി. രാമചന്ദ്രന്‍ സാര്‍ അവിടുത്തെപ്രിന്‍സിപ്പാള്‍ ആയിട്ടുണ്ടായിരുന്നു. എന്തോ പരിപാടി നടക്കുകയായിരുന്നു. പക്ഷെ എന്നെ കണ്ടയുടനെ അദ്ദേഹം എന്നെ അടുത്ത് വിളിച്ചു. അടുത്ത് ചെന്നഎന്നെ തോളില്‍ കൈ ചേര്‍ത്ത് പിടിച്ച് അദ്ദേഹം ഇങ്ങനെ ചോദിച്ചു.

എന്തൊക്കെ ഉണ്ടെടോ വിശേഷം? വയലിനൊക്കെ ഉണ്ടോ ഇപ്പൊ?

വര്‍ഷങ്ങള്‍ക്കു ശേഷവും സാര്‍ എന്നെയും വയലിനെയും ഞാന്‍ ഠിച്ചിരുന്നതിനെയും കുറിച്ച് സാര്‍ ഓര്‍ക്കുന്നുണ്ടെന്നു ചിന്തിച്ചപ്പോള്‍ എന്‍റെകണ്ണുകള്‍ ഈറന്‍ അണിഞ്ഞു.

അഭിമാനത്തോടെ ഞാന്‍ മറുപടി പറഞ്ഞു.

ഉണ്ട് സാര്‍.

കൈ ഒരു പ്രത്യേക രീതിയില്‍ വീശിക്കൊണ്ട് സാര്‍ ഇങ്ങനെ പറഞ്ഞു.

അതൊക്കെ നിര്‍ത്തണം!

0 comments:

Post a Comment

 
Copyright © '