ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Sunday, December 26, 2010

ചങ്ങ് ചങ്ങ്.....

പോളി ടെക്നിക്കില്‍ നിന്നും സംഘ ഗാന മത്സരത്തിനു ഒന്നാം സ്ഥാനം നേടി പാലക്കാട്ട് ഇന്‍റര്‍ പോളി മത്സരത്തിനു പോകുമ്പോള്‍ ഒന്നാം സ്ഥാനം ഞങ്ങള്‍ മനസ്സില്‍ ഉറപ്പിച്ചിരുന്നു. അത് കൊണ്ടു തന്നെ റിഹേഴ്സല്‍ ഒട്ടും മോശമാക്കിയില്ല.
ഞാന്‍, ജോഷി, സിജികുമാര്‍, ബീന പിന്നെ അഭിലാഷ് എന്നിവരായിരുന്നു ടീം.
ചങ്ങമ്പുഴ കവിതകള്‍ പൊന്നൂഞാലാടുന്ന പുണ്യഭൂമിയാണെന്റെ കേരളം... എന്നതായിരുന്നു പാട്ട്
പാലക്കാട് പോളി ടെക്നിക്കില്‍ ചെന്നപ്പോഴേ ഗ്യാസ് പോയി. നല്ല പുട്ട് പുട്ട് പോലെ പാടുന്ന ടീമുകള്‍.
വേറെ ഒരു അബദ്ധവും പറ്റി. ഇന്‍റെര്‍പോളി മത്സരങ്ങള്‍ക്ക് ഓര്‍ക്കസ്ട്ര പാടില്ല എന്ന നിബന്ധന ഞങ്ങള്‍ക്കറിയില്ലായിരുന്നു. ഞങ്ങളുടെ റിഹേഴ്സല്‍ എല്ലാം തന്നെ ഓര്‍ക്കസ്ട്ര ഉപയോഗിചുള്ളതായിരുന്നു
പക്ഷെ ഞങ്ങള്‍ക്ക് നല്ല ആത്മവിശ്വാസം ഉണ്ടായിരുന്നു. രണ്ടും കല്പിച്ചു പാടാന്‍ തന്നെ തീരുമാനിച്ചു. പിറകില്‍ സ്റ്റേജിനു പിറകില്‍ നിന്ന് പാട്ട് പ്രാക്ടീസ് തുടങ്ങി. കൊള്ളാം. വലിയ പ്രശ്നമില്ല.
സ്റ്റേജില്‍ നില്‍ക്കണ്ട വിധം തീരുമാനിച്ചു. ആകെയുള്ള ഒരു പെണ്ണ് ബീന നടുക്ക് നില്‍ക്കും. തൊട്ടു വലതും ഇടതും ആയി അഭിലാഷും സിജികുമാറും. പിന്നെ ഇടത് ജോഷി, വലതു വശത്ത് ഞാനും.
ഓര്‍ക്കസ്ട്ര ഇല്ലല്ലോ.. താളം എങ്ങനെ പിടിക്കും? സ്റ്റാര്‍ട്ടിംഗ് എങ്ങനെ കിട്ടും? ഉടനെ ഐഡിയ വന്നു. ഞാന്‍ താളം പിടിക്കണം. വണ്ണ്, ടൂ, ത്രീ,ഫോര്‍ ....
ചങ്ങമ്പുഴ കവിതകള്‍ പൊന്നൂഞാലാടുന്ന പുണ്യഭൂമിയാണെന്റെ കേരളം...
സ്റ്റേജില്‍ കയറി. എല്ലാവരും അവരവരുടെ പൊസിഷന്‍ പിടിച്ചു. കര്‍ട്ടന്‍ പൊങ്ങി.
ഞങ്ങള്‍ മുരടനക്കി. തൊണ്ട ശരിയാക്കി.
ഞാന്‍ എന്റെ വലത്തേ തുടയില്‍ താളം പിടിച്ചു തുടങ്ങി. വണ്ണ്, ടൂ, ത്രീ,ഫോര്‍ ....
പിന്നെ ഐശ്വര്യമായി തുടങ്ങി.
ചങ്ങ്.....
ഞാന്‍ മാത്രം!
മറ്റാരും പാടിയില്ല. കാരണം എന്റെ വലത്തേ തുടയില്‍ ഞാന്‍ താളം പിടിച്ചത് ആര്‍ക്കും കാണാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
വിറയലും ചമ്മലും കാരണം ആണോ എന്നറിയില്ല, കാണികളുടെ കൂവല്‍ ഞങ്ങള്‍ക്ക് കേള്‍ക്കാന്‍ സാധിക്കുന്നുണ്ടായിരുന്നില്ല.
നടുക്ക് നിന്ന ഞങ്ങളുടെ ടീം ക്യാപ്ടന്‍ ബീന എന്നെ രൂക്ഷമായി നോക്കി. പിന്നെ കണ്ണ് കൊണ്ടു കാണിച്ചു. ഞാന്‍ താളം പിടിച്ചോളാം.
ഒന്ന് കൂടി എല്ലാവരും മുരടനക്കി.
ബീന തുടയില്‍ താളം പിടിച്ചു. വണ്ണ്, ടൂ, ത്രീ,ഫോര്‍.....
പിന്നെ വീണ്ടും ഐശ്വര്യമായി തുടങ്ങി.

ചങ്ങ്.....


ബീനയുടെ വലതു വശത്തുള്ള ഞങ്ങള്‍ മാത്രം!
മറ്റാരും ബീനയുടെ വലത്തേ തുടയിലെ താളം കാണുന്നില്ലല്ലോ....
കര്‍ട്ടന്‍ വീഴുന്നത് കാണാന്‍ നില്‍ക്കാതെ ഞങ്ങള്‍ സ്റ്റേജില്‍ നിന്നും ഇറങ്ങി!

2 comments:

Orion said...

എനിക്ക്‌ ഏറ്റവും ഇഷ്ടപ്പെട്ടത്‌ ഈ "ചങ്ങ്‌ !" ആണു കേട്ടോ...

രാജീവ് പണിക്കര്‍.. said...

ചമ്മിക്കാന്‍ ചങ്ങിനും പറ്റും എന്ന് മനസ്സിലായില്ലേ...

Post a Comment

 
Copyright © '