ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, December 30, 2010

ആരും അറിഞ്ഞില്ല.

കാലടി ശ്രീ ശങ്കരാ കോളേജിന്‍റെ ജങ്ക്ഷനിലെ ഓട്ടോറിക്ഷകള്‍ കോളേജില്‍ നിന്നുംപോകുകയും വരികയും ചെയ്യുന്നത് ഭയങ്കര സ്പീഡില്‍ ആണ്. കവലയില്‍ നിന്നുംകോളെജിലേക്ക് നടന്നു പോകുന്ന വിദ്യാര്‍ഥികള്‍ ജീവന്‍ പണയം വെച്ചാണ് ഓട്ടോറിക്ഷകള്‍ക്കിടയിലൂടെ പോകുന്നത്. ഇതിനിടയില്‍ ബൈക്കുമായി സര്‍ക്കസ്കളിച്ച് പെണ്‍കുട്ടികളെ ആകര്‍ഷിക്കാന്‍ നടക്കുന്ന ചിലവന്മാരുമുണ്ട്. അവരെയുംപൊതുവേ പേടിക്കണം.

കോളേജില്‍ നിന്നും ജങ്ക്ഷനിലേക്ക് പോകുന്ന വഴിയുടെ ഏകദേശം നടുക്കായിഒരു കനാല്‍ ഉണ്ട്. അതിന്‍റെ സൈഡിലായി ഒരു കൊച്ചു റോഡും. കാലടി - മലയാറ്റൂര്‍ റോഡില്‍ നിന്നും ഉള്ള ഒരു ഷോര്‍ട്ട് കട്ട് ആണ് വഴി.
അങ്ങനെ ഒരു ദിവസം.
കോളേജില്‍ നിന്നും സാധാരണ പോലെ തന്നെ ഹൈ സ്പീഡില്‍ ഇറക്കം ഇറങ്ങിഒരു ഓട്ടോറിക്ഷ വരുന്നു.
പെട്ടെന്ന്‍ സൈഡ് റോഡില്‍ നിന്നും ഒരു പഴയ ലാംബ്രട്ട സ്കൂട്ടര്‍ ഓടിച്ചു കൊണ്ടു സുവോളജി പ്രൊഫസര്‍ മോഹന ബാബുവും കെമിസ്ട്രി ലക്ചറര്‍ ആയ അദ്ദേഹത്തിന്‍റെ ഭാര്യ സീതാലക്ഷ്മി ടീച്ചറും വട്ടം വെച്ചു.

ഓട്ടോ ഡ്രൈവര്‍ തന്‍റെ എക്സ്പീരിയന്‍സ് മുഴുവന്‍ ഉപയോഗിച്ച് വണ്ടിനിര്‍ത്തി. ചീത്ത പറയാന്‍ തുടങ്ങി സാറാണെന്ന് മനസ്സിലായപ്പോ എവിടെനോക്കിയാ സാറേ വണ്ടി ഓടിക്കുന്നെ എന്ന് മാത്രം ചോദിച്ച് നിര്‍ത്തി.

പിന്നെ ഓട്ടോ ഓട്ടോയുടെ വഴിയ്ക്കും സാര്‍ സാറിന്‍റെ വഴിയ്ക്കും പോയി.

ഒരു പത്ത് മണിയായിക്കാണും. വലിയ ഒരു ആരവം കേട്ടാണ് ഞങ്ങള്‍ ക്ലാസില്‍നിന്നും പുറത്തേക്ക് നോക്കിയത്. ഓട്ടോക്കാരുടെ ഒരു വലിയ സംഘം കോളെജിലേക്ക് വരുന്നു. അവര്‍ എന്തോ താങ്ങിപ്പിടിച്ചിട്ടുണ്ട്. അടുത്ത്വന്നപ്പോഴാണ് അവരുടെ കൈയിലുള്ള സാധനം കണ്ടത്. ഒരു വയസായമനുഷ്യന്‍. രണ്ടു കാലും ഒടിഞ്ഞിട്ടുണ്ട്. പ്ലാസ്റ്റര്‍ ഇട്ടിട്ടുണ്ട്. തലയിലും ഒരുകെട്ടുണ്ട്. നേരെ ബാബു സാറിന്‍റെ ക്ലാസിലെക്കാണ്.
നഷ്ടപരിഹാരം വേണം എന്നതാണ് ആവശ്യം. സാറിനു കാര്യം മനസ്സിലാകുന്നില്ല.
ഓട്ടോക്കാരന്‍ വണ്ടി വട്ടം വെച്ചതിനെ പറ്റി പറയുന്നുണ്ട്. പക്ഷെ ഇടിച്ചില്ലല്ലോഎന്നതാണ് സാറിന്‍റെ വാദം. തന്നെയുമല്ല വികലാംഗനെ സാര്‍അറിയുകയുമില്ല.

അപ്പോഴാണ്‌ ഒരു ദയനീയ ശബ്ദം. വികലാംഗന്‍ സംസാരിക്കുകയാണ്.

സാര്‍... ഓട്ടോ ബ്രേക്ക് ഇട്ടപ്പോ കനാലില്‍ വീണതാണ് സാര്‍ഞാന്‍........ആരും അറിഞ്ഞില്ല.

0 comments:

Post a Comment

 
Copyright © '