ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, February 1, 2011

ഷര്‍ട്ട് കുഞ്ഞിപ്പൈലോടെയാ......

ഒരു ബന്ധുവിന്‍റെ കുട്ടിയുടെ പേരിടല്‍ ചടങ്ങ്‌ നടക്കുന്നു. ധാരാളം ജനം ഒത്തു കൂടിയിട്ടുണ്ട്‌. പേരിടല്‍ ചടങ്ങിന്‍റെ മുഹൂര്‍ത്തം കഴിഞ്ഞ്‌ ധാരാളം സമയം കഴിഞ്ഞാണ്‌ സദ്യ.
വിളമ്പല്‍ ഒക്കെ നടക്കുന്നു. വിളമ്പിയിട്ടേ നിങ്ങളെ അകത്തു കേറ്റൂ എന്ന വാശിയില്‍ ചിലര്‍. ഭാര്യവീട്ടുകാരുടെ വീട്ടിലെ ചടങ്ങല്ലേ നമുക്ക്‌ വലിയ റോളില്ല എന്നു കരുതി മാറിയിരിക്കുന്ന ചിലര്‍. തങ്ങളുടെ സ്വന്തം ചടങ്ങാണെങ്കിലും ഷര്‍ട്ട്‌ ചുളുങ്ങാതെയിരിക്കാന്‍ താല്‍പര്യപ്പെടുന്ന ചിലര്‍, അങ്ങനെ പൊതുജനം പലവിധം എന്ന രീതിയ്ക്കാണ്‌ കാര്യങ്ങള്‍ നടക്കുന്നത്‌.
ഇതിനിടെ കുഞ്ഞിന്‍റെ കൈയില്‍ ചിലര്‍ സ്വര്‍ണവളകള്‍, കാലില്‍ തളകള്‍, കഴുത്തില്‍ മാലകള്‍, ചെവിയില്‍ കമ്മല്‍, മൂക്കുത്തി, അരഞ്ഞാണം എന്നിങ്ങനെ ബലമായി കുത്തിക്കയറ്റുന്നുണ്ട്‌.
ഈ തിരക്കിനിടയില്‍ ഏതോ ഒരു വല്യമ്മ തുടക്കമിട്ടു.
ഹോ... കൊച്ചിന്‌ അച്ഛന്‍റെ അതേ ഛായ!
ഉടനെ വന്നു മറ്റൊരാളുടെ വക.
പക്ഷേ കണ്ണ്‌ അവളുടെ അമ്മയുടെ അതേ പോലെയാ...
ഉടനെ വേറൊരാള്‍
തല അവന്‍റെ അമ്മാവന്‍റെ പോലെയാ..
ചെവി കാര്‍ന്നോരടെയാ...
മൂക്ക്‌ അമ്മൂമ്മയുടെയാ...
കൈ ചത്തുപോയ അവള്‍ടെ അപ്പൂപ്പന്‍റെ കൈ പോലെ തന്നെ!....
കേട്ടു നിന്ന എനിക്ക്‌ പഴയ ഒരു കഥ ഓര്‍മ വന്നു.
ബോബനും മോളിയും കൂടെ ഒരു അവധിക്കാലത്ത്‌ അപ്പാപ്പനെയും അമ്മാമ്മയെയും കാണാന്‍ പോയി. രണ്ടാളും വീട്ടില്‍ വന്നു കയറിയ ഉടനെ തന്നെ അപ്പാപ്പനും അമ്മാമ്മയും ചാടി വീണു. ബോബനെ പിടി കൂടി.
ഹോ....എന്‍റെ മക്കളങ്ങു ക്ഷീണിച്ചു പോയല്ലൊ.... അമ്മാമ്മ!
ക്ഷീണിച്ചെങ്കിലെന്താ...എന്‍റെ നെറം അവനു കിട്ടിയത്‌ ഒട്ടും പോയിട്ടില്ല. അപ്പാപ്പന്‍!
നെറം മാത്രമെ നിങ്ങളുടെയുള്ളൂ. കാണാന്‍ എന്‍റെ പോലെയാ... അമ്മാമ്മ!
അങ്ങനെ പറയണ്ട...മൂക്കൊക്കെ അവന്‍റെ അപ്പന്‍റെയാ.... അപ്പാപ്പന്‍!
കണ്ണ്‌ അവന്‍റെമ്മേടെയാ...
ചെവി എന്‍റെയാ...
ചുണ്ട്‌ എന്‍റെയങ്ങളേടെയാ...
ചിരി അവന്‍റെ കൊച്ചപ്പന്‍റെയാ...
തല നിങ്ങടെയാ.....
"ഷര്‍ട്ട് കുഞ്ഞിപ്പൈലോടെയാ......" മോളി!

3 comments:

കിനാവള്ളി said...

ആദ്യത്തെ കമന്റ് എന്റെയാ. കുട്ടിക്കാലത്ത് മനോരമ ആഴ്ചപതിപ്പ് പിന്നില്‍ നിന്നാണ് വായന തുടങ്ങാറ് . ബോബനും മോളിയും കഴിഞ്ഞേ മറ്റെന്തും ഒള്ളു. ഇത്ര രസമുള്ള കര്ടൂനുകള്‍ ഇപ്പോള്‍ കാണാറില്ല.

രാജീവ് പണിക്കര്‍.. said...

സത്യം!
ബോബനും മോളിയും തന്നെയാ മലയാളികളെ മലയാളികളാക്കിയത്!

പ്രഭന്‍ ക്യഷ്ണന്‍ said...

കത്തി നന്നായിട്ടുണ്ട്ട്ടോ.....ആശംസകള്‍...എന്റെ ‘കത്തി’ സഹിക്കാന്‍ പറ്റുമോ ആവോ.. ഒന്ന്ശ്രമിച്ചുനോക്കൂ..

Post a Comment

 
Copyright © '