ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Monday, December 27, 2010

ഐ എസ് ഓ ഓഡിറ്റ്

എസ് ഡിറ്റ് എന്ന് കേട്ടിട്ടുണ്ടോ?
കേള്‍ക്കണ്ട സാധനമാ....
എസ് കമ്പനികളിലെ ആറുമാസം കൂടുമ്പോള്‍ ഉള്ള ഒരു കലാപരിപാടിയാണ് എസ് ഡിറ്റ്.
ഞങ്ങളുടെ കമ്പനിയിലും ഡിറ്റ് നടക്കാറുണ്ട്.ഒരു സായിപ്പാണ്‌ ഡിറ്റ് വരുന്നത്. ആറുമാസം ഒരു മാങ്ങാതൊലിയും ചെയ്യാതെ ഡിറ്റ് തലേന്ന് റിപ്പോര്‍ട്ടുകള്‍ തട്ടിക്കൂട്ടും. തട്ടിക്കൂട്ടിയവന്‍ പിറ്റേന്ന് ഡ്യൂട്ടിയില്‍ഉണ്ടാവില്ല. കഥയോന്നുമറിയാതെ രാവിലെ വരുന്നവന്‍ കുരിശു ചുമക്കണം.
ഇതൊന്നുമല്ല പ്രശ്നം. സായിപ്പ് ഒരു പ്രശ്നക്കാരനാണ്. ഒരുപാടു കുനഷ്ടു ചോദ്യങ്ങള്‍ ചോദിക്കും. ഉത്തരംതെറ്റിയാല്‍ റിപ്പോര്‍ട്ടില്‍ എന്‍ സി എഴുതി വെയ്ക്കും. എന്‍ സി വന്നാല്‍ പിന്നെ പാടാണ്. സായിപ്പിന്‍റെ പുറകെസാറന്മാര്‍ നടക്കണം. സായിപ്പിന് വേണ്ടതും വേണ്ടാത്തതുമൊക്കെ കൊടുത്തു സമാധാനിപ്പിക്കണം. എന്‍ സിനീക്കം ചെയ്യിക്കണം. പിന്നെ എന്‍ സി വരുത്തിയവനെ വിളിച്ച് ചെവിയ്ക്ക് പിടിക്കണം. മെമ്മോ കൊടുക്കണം.ഇന്‍ ക്രിമെന്റ് ഒരെണ്ണം കട്ട് ചെയ്യണം.
അതുകൊണ്ടു റിപ്പോര്‍ട്ട് തെറ്റുക എന്നത് ആലോചിക്കാന്‍ പോലും വയ്യ. പിന്നല്ലേ വല്ലവനും ചെയ്തറിപ്പോര്‍ട്ടില്‍ ഉള്ള ചോദ്യങ്ങള്‍ക്ക് മറുപടി പറയല്‍.
സംഭവം ഒരു എസ് കാലത്താണ് നടക്കുന്നത്. പതിവ് പോലെ നൈറ്റ് ജോലിക്കാരന്‍ റിപ്പോര്‍ട്ടുകള്‍തയ്യാറാക്കി. പകല്‍ സുസ്മേര വദനനായി ഇതൊന്നുമറിയാതെ ഞാന്‍ ഡ്യൂട്ടിയ്ക്ക് വന്നിരിക്കുകയാണ്. വന്ന്ഒരല്പ നേരം കഴിഞ്ഞപ്പോള്‍ തന്നെ എന്നെ കാത്തിരിക്കുന്ന അപകടം എനിക്ക് മനസ്സിലായി. ഞാന്‍ ഭയങ്കരമായിജോലി നോക്കിത്തുടങ്ങി. സായിപ്പ് നോക്കുമ്പോള്‍ ഞാന്‍ തിരക്കിലാണെന്ന് കണ്ടു എന്നോടു കുറച്ചു ചോദ്യംമാത്രം ചോദിച്ച് എന്നെ ഒഴിവാക്കാനുള്ള തന്ത്രം. അല്ലെങ്കില്‍ തിരക്കുകഴിയുമ്പോള്‍ വരാം എന്ന് കരുതിസായിപ്പെങ്ങാന്‍ പോയാല്‍ പിന്നെ വരുന്ന ഡ്യൂ ട്ടിക്കാരന്‍ നോക്കിക്കോളുമല്ലോ..
(ഇത് പറഞ്ഞപ്പോഴാ ഒരു തമാശ ഓര്‍ത്തത്. ഏതോ കടപ്പുറത്ത് ഒരു ശവം അടിഞ്ഞു. ആദ്യം കണ്ടത് കടപ്പുറത്ത്ബീറ്റ്പോലീസുകാരായിരുന്നു. അവര്‍ ഒരു വലിയ കോലെടുത്ത് ശവത്തെ തിരിച്ച് കടലിലേക്ക് കുത്തി വിട്ടു. അത്വേറെ ഏതെങ്കിലും കടപ്പുറത്തടിഞ്ഞാല്‍ പിന്നെ സ്റ്റേഷനിലെ പോലീസ് നോക്കിക്കോളുമല്ലോ....)
തന്ത്രം ഫലിച്ചു. സായിപ്പ് എന്‍റെ തിരക്ക് മനസ്സിലാക്കി. റിപ്പോര്‍ട്ടുകള്‍ ഓടിച്ചു നോക്കി. പിന്നെ ചോദിച്ചു.
"Tell me the Quality Policy...."
ചീഫ് എഡിറ്ററിന്റെ പേര് വച്ച് പത്രമോഫീസിന്റെ മുക്കിലും മൂലയിലും ഒട്ടിച്ചും അല്ലാതെയും വെച്ചിട്ടുള്ളമികവിന്റെ മാര്‍ഗരേഖയെപ്പറ്റിയാണ്‌ സായിപ്പ് ചോദിക്കുന്നത്.
ഞാന്‍ ചുറ്റും നോക്കി. സാധാരണ എല്ലായിടത്തും കാണാറുള്ള മികവിന്‍റെ മാര്‍ഗരേഖ ആരോ എടുത്തു മാറ്റിയപോലെ അപ്രത്യക്ഷമായിരിക്കുന്നു.
നാലഞ്ചു കൊല്ലമായി പത്രമാഫീസില്‍ പണി ചെയ്യുന്ന നിനക്ക് ഇത് പോലും അറിയില്ലെടെ.. എന്ന ഒരുഭാവത്തില്‍ നില്‍ക്കുന്ന എന്‍റെ ബോസ്സിനെ ഒരു മിന്നായം പോലെ ഞാന്‍ കണ്ടു. റിപ്പോര്‍ട്ട് വല്ലതുമാണെങ്കില്‍എന്തെങ്കിലും പറയാമായിരുന്നു. ഇതിപ്പോ...
ഞാന്‍ പറയുന്നതും നോക്കി നില്‍ക്കുകയാണ് സായിപ്പ്. ഇതിലും എളുപ്പമുള്ള ഒരു ചോദ്യവും എനിക്കറിയില്ലഎന്ന മട്ടില്‍.
ഞാന്‍ ഒന്ന് മുരടനക്കി. പിന്നെ പതിയെ പറഞ്ഞു.

"I...... no engleesh....ഞാന്‍ ഒരു ചരമം കൊടുക്കാന്‍ വന്നതാ..............."

1 comments:

Gini said...

SATHAYM....
sarikkum ingane nadakkum.....

Post a Comment

 
Copyright © '