ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, January 4, 2011

അയ്‌....നിനക്ക് ഞാന്‍ കാശ് തരുമ്പോ....

വിപിന്‍ ഞങ്ങളുടെ പോളിടെക്നിക് ചെയര്‍മാന്‍ ആയിരുന്നു. ചെയര്‍മാനും മറ്റും ആകുന്നതിനു മുന്‍പ്ഞങ്ങളുടെ ക്ലാസിലെ മുഖ്യധാരാ തല്ലിപ്പൊളികളില്‍ ഒരാളായിരുന്നു. ഞങ്ങളുടെ ക്ലാസിലെ മുപ്പതോളം കുട്ടികളില്‍ 26 പേരും ഉഗ്രന്‍ കമ്പനിയായിരുന്നു. എങ്കിലും ഞാനും വിപിനും അനൂപും ഷിജുവും മനോജും വിനുവും എല്ലാം മിക്കവാറും എല്ലാ തല്ലുകൊള്ളിത്തരങ്ങള്‍ക്കും ഒരുമിച്ച് പോകുന്നവരായിരുന്നു. പോളിടെക്നികിന്‍റെ പരിസരത്തുള്ള ഒരു വീട്ടില്‍ ഞാനും ഷിജുവും പിന്നെ മറ്റു രണ്ടു പേരും. അത് പോലെ മറ്റൊരു വീട്ടില്‍ വിനുവും വിപിനും മനോജും മറ്റു രണ്ടു പേരും. അങ്ങനെയായിരുന്നു താമസം.
ഒരിക്കല്‍ വിപിനും ഷിജുവും ഒരുമിച്ച് ചാലക്കുടിയില്‍ എന്തിനോ പോയി. വെരകി നടക്കുന്നതിനിടയില്‍ ഒരു ചുവന്ന ഷര്‍ട്ട് വിപിന്‍റെ ശ്രദ്ധയില്‍ പെട്ടു. ആഗ്രഹം സഹിക്കാന്‍ പറ്റുന്നില്ല. വില ചോദിച്ചു. 300 രൂപ. കൈയിലാണെങ്കില്‍ കാശില്ല. ഷിജുവിനോടു ചോദിച്ചു. ഫീസടയ്ക്കാനോ മറ്റോ വീട്ടില്‍ നിന്നും കൊടുത്ത കാശ് ഷിജു വിപിന് ഷര്‍ട്ട് വാങ്ങാനായി നല്‍കി.
പിറ്റേന്ന് പുതിയ ചുവന്ന ഷര്‍ട്ട് ഇട്ടുകൊണ്ടാണ് വിപിന്‍ ക്ലാസില്‍ വന്നത്. നല്ല അഭിപ്രായം കിട്ടി.
ഒരു മാസം കഴിഞ്ഞു. ഷിജു കാശ് തിരിച്ചു ചോദിച്ചു.
അയ്‌....എന്തുട്ടടപ്പാ...... ഞാന്‍ ഒടിപ്പോവോന്നുമില്ല... വിപിന്‍.
രണ്ടു മാസം, മൂന്നു മാസം.. കാശ് തിരികെ കൊടുക്കുന്ന മട്ടു കാണാനില്ല.
പിന്നെയൊരു ദിവസം എല്ലാവരും കൂടിയിരിക്കുമ്പോള്‍ ഷിജു വിപിനോടു കാശിന്‍റെ കാര്യം എടുത്തിട്ടു.
അയ്‌...അതല്ലേ ഞാന്‍ തന്നത്... ഞാന്‍ ആ കാശ് തരുമ്പോ...(പിന്നെ വിപിന്‍ ചുറ്റും നോക്കി. ഞാന്‍ അതാ വെള്ളലുവ പോലെ ഇരിക്കുന്നു.കൊള്ളാം ഇവന്‍ തന്നെ പറ്റിയ പാര്‍ട്ടി.) രാജീവ് ല്ലേ അടുത്ത്ണ്ടായേ....
ഒരു സെക്കന്റ്നേരം എല്ലാവരും സ്ഥബ്ദ്ധരായി. ഞാന്‍ ഈ ഇടപാടിന്‍റെ ഒരു ഘട്ടത്തിലും ഇവരുടെ കൂടെ ഉണ്ടായില്ല എന്ന് എനിക്കുറപ്പാണ്. അല്ല. എല്ലാവര്‍ക്കും ഉറപ്പാണ്. പക്ഷെ ഇവന്‍റെ ഇത്ര കൊണ്ഫിടന്‍സ് കണ്ടപ്പോ എല്ലാവര്‍ക്കും സംശയമായി.
ചുരുക്കി പറഞ്ഞാല്‍ ആ കാശ് പോയി.
എന്തായാലും വിപിന്‍റെ സാക്ഷിയെ കണ്ടെത്തിയ രീതി ഹിറ്റായി.

"അയ്‌....നിനക്ക് ഞാന്‍ കാശ് തരുമ്പോ....ആകാശത്ത് ഒട്ടകത്തിന്‍റെ ആകൃതിയുള്ള ഒരു മേഘണ്ടായിരുന്നു..."

3 comments:

kavalamsasikumar കാവാലം ശശികുമാര്‍ said...

hahahahahah kollaam vellaluva...nalla prayogam

രാജീവ് പണിക്കര്‍.. said...

ഹായ് ശശിയേട്ടന്‍, വെള്ളലുവ ഒരു പഴയ പ്രയോഗമല്ലേ.. പേറ്റന്റ് എനിക്കല്ല! ഞാന്‍ ഉപയോഗിച്ചെന്നെയുള്ളൂ.

safeer said...

kalakki

Post a Comment

 
Copyright © '