ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Wednesday, January 19, 2011

ഷാര്‍ജ ടു ഷാര്‍ജ

തരക്കേടില്ലാതെ ഭക്ഷണം കഴിക്കുന്ന ഒരു കൂട്ടുകാരന്‍ ഉണ്ടായിരുന്നു എനിക്ക്. ഉണ്ടായിരുന്നു എന്ന് പറയുമ്പോള്‍ അവന്‍ ഇപ്പൊ ഇല്ലെന്നോ അല്ലെങ്കില്‍ അവന്‍ ഇപ്പൊ അങ്ങനെ ഭക്ഷണം കഴിക്കുന്നില്ലെന്നോ അര്‍ത്ഥമില്ല കേട്ടോ....
തന്നെയുമല്ല, നന്നായി ഭക്ഷണം കഴിക്കുന്നവന്‍ എന്ന് പറയുമ്പോഴുണ്ടാകുന്ന ഒരു തോന്നലും അവനെപ്പറ്റി വേണ്ട. തീറ്ററപ്പായിയെ പോലെയോ നമ്മുടെ ഫിലിം സ്റ്റാര്‍ എന്‍ എല്‍ ബാലകൃഷ്ണനെ പോലെയോ ഒന്നുമല്ല കക്ഷി. ഒരു അഞ്ചടി പൊക്കം. അതിനൊത്ത ശരീരം. അഴകളവുകള്‍ എല്ലാം കൃത്യം. എല്ലാ എല്ലുകളും യഥാ സ്ഥാനത്ത് തന്നെ കാണാം. ഞെരമ്പുകളും വൃത്തിയായി കാണാം. അങ്ങനെ ആകെ മൊത്തം ഇവനീ കഴിക്കുന്നതൊക്കെ എങ്ങടാണപ്പാ പോണേ എന്ന് തോന്നിപ്പിക്കുന്ന ശരീരം!

അവനെ കമ്പനി ഷാര്‍ജയിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു.

ഷാര്‍ജ ഓഫിസില്‍ എത്തിയതെ ജോലി ആരംഭിക്കണ്ടതായി വന്നു കക്ഷിയ്ക്ക്. ഫ്ലൈറ്റില്‍ നിന്നും തട്ടിയതൊക്കെ ആവിയായിപ്പോകുന്ന തരം പണി. ചൂടാണെങ്കില്‍ പറയാനുമില്ല. ആരെയുംകിട്ടിയില്ല. അത് കൊണ്ടു തന്നെ ഭക്ഷണം എവിടെ കിട്ടും എന്നും ചോദിക്കാന്‍ സാധിച്ചില്ല. നല്ല വിശപ്പും!
ഒരു വിധത്തില്‍ അന്നത്തെ ജോലി തീര്‍ത്ത്‌ വൈകുന്നേരം ഓഫീസില്‍ നിന്നിറങ്ങി അടുത്തുള്ള ഒരു ഹോട്ടലില്‍ പാഞ്ഞു കേറി പുള്ളിക്കാരന്‍ ഒരു സീറ്റ് പിടിച്ചു. പക്ഷെ അപ്പോഴാണ്‌ അടുത്ത പ്രോബ്ലം. ഭാഷ പ്രശ്നം. സപ്ലയര്‍ ആണെങ്കില്‍ മറുഭാഷ മാത്രമേ പറയുന്നുള്ളൂ.
എന്തു ചെയ്യും?
പുള്ളി ചുറ്റും നോക്കി...
അതാ മറ്റൊരു വെയിറ്റര്‍ ഒരു പ്ളേറ്റില്‍ ചിക്കന്‍ പൊരിച്ചതു പോലെ എന്തോ ഒരു സാധനം കൈയില്‍ പിടിച്ച് നടന്നു പോകുന്നു. നടന്ന് ഒരു തൂണിന്‍റെ പുറകില്‍ മറഞ്ഞു.

വേഗം തന്നെ നമ്മുടെ കക്ഷി വെയിറ്ററെ ശ്‌...ശ്‌...എന്നൊക്കെ ശബ്ദമുണ്ടാക്കിയും ടേബിളില്‍ കൈ തട്ടി ശബ്ദമുണ്ടാക്കിയും മറ്റും അടുത്തേക്ക് വിളിച്ചു. അടുത്തെത്തിയ വെയിറ്ററോട് ആ മേശ ചൂണ്ടിക്കാണിച്ച് കൈ കൊണ്ട് ഒന്ന് എന്നു കാണിച്ചു. വെയിറ്റര്‍ ഓക്കെ എന്നു പറഞ്ഞ് അകത്തേക്ക് പോയി.
നിമിഷങ്ങള്‍ക്കുള്ളില്‍ അതേ പോലെ ഒരു സാധനം ഫോയില്‍ പേപ്പറില്‍ ഒക്കെ പൊതിഞ്ഞ് സീറ്റിലെത്തി.
കൂടെ കൊണ്ടു വന്ന കത്തിയും ഫോര്‍ക്കും പിന്നെ കൈയും കാലും തലയും ഒക്കെ ഉപയോഗിച്ച് കക്ഷി അത് തിന്നു തീര്‍ത്തു.

നേരത്തെ ഭക്ഷണം കൊണ്ടു പോകുന്നതു കണ്ട തൂണിനു പുറകിലുള്ള വാഷ് ബേസിന്‍റെ വശത്തേക്ക് കൈ കഴുകാന്‍ എഴുനേറ്റു.

അപ്പോഴതാ മൂന്നു പേര്‍ വളരെ കഷ്ടപ്പെട്ട് അതേ സാധനം തീര്‍ക്കാന്‍ പാടുപെടുന്നു!

2 comments:

ഗിനി said...

:)

നെല്‍സണ്‍ താന്നിക്കല്‍ said...

ചെയ്യുന്ന പണിയോട് ആല്മാര്തത ഉള്ളവര്‍ അങ്ങനെയാ .....

മറ്റവന്മാര്‍ മൂന്ന് പേരുകൂടിയിട്ടും തീര്‍ക്കാന്‍ പറ്റാത്ത പണി പുള്ളിക്കാരന്‍ ഒറ്റയ്ക്ക് ചെയ്തില്ലേ. ഇതിനാണ് മലയാളത്തില്‍ ആത്മാര്തത ആത്മാര്തത എന്ന് പറയുന്നത് കണ്ടു പടിക്ക്

Post a Comment

 
Copyright © '