ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Sunday, January 16, 2011

ഭാഗ്യം!

ഞാന്‍ മുന്‍പ് ജോലി ചെയ്ത ഒരു കമ്പനിയിലെ എം ഡിയുടെ പേരും കൊറിയര്‍ വിഭാഗത്തിലെ ഒരു ക്ളാര്‍ക്ക് പയ്യന്‍റെ പേരും ഒന്നു തന്നെയായിരുന്നു. തല്ക്കാലം അവരെ നമുക്ക് സുരേഷ് എന്നു വിളിക്കാം. സുരേഷ് എന്ന പേരിലുള്ള കണ്‍ഫ്യൂഷന്‍ കാരണം കൊറിയറില്‍ വരുന്ന പല പാക്കറ്റുകളും കവറുകളും എം ഡിയ്ക്കും കോണ്‍ഫിഡന്‍ഷ്യല്‍ സാധനങ്ങള്‍ ക്ളാര്‍ക്കിനും കിട്ടുക പതിവായിരുന്നു.
ഒരിക്കല്‍ കമ്പനി വക ഇന്റർകോം ഡയറക്ടറി നോക്കി കൊറിയറിലേക്ക് സുരേഷിനെ അന്വേഷിച്ച് വിളിച്ച ഒരു കക്ഷിയ്ക്ക് നമ്പര്‍ മാറി എം ഡിയുടെ ഫോണ്‍ കിട്ടി.
ക്ളര്‍ക്ക് സുരേഷുമായുള്ള പരിചയം കൊണ്ട് കക്ഷി ഇങ്ങനെ സംസാരിച്ച് തുടങ്ങി.
“ഡാ”
എം ഡി ഒന്നു ഞെട്ടി. ആരാണപ്പാ എന്നെ ഡാ-ന്നൊക്കെ വിളിക്കുന്നത്...
"ഹലോ ഇതാരാ സംസാരിക്കുന്നത്”
ഉടനെ വന്നു കക്ഷിയുടെ മറുപടി.

“വല്യ ജാഡയൊന്നും വേണ്ടടപ്പാ...ഒള്ള കളി മതീട്ടാ....

എം ഡിയുടെ സകല നിയന്ത്രണവും വിട്ടു.

“ഹെയ് മിസ്റ്റര്‍ ഇയാള്‍ ആരോടാണ്‌ സംസാരിക്കുന്നതെന്നറിയാമോ?”

ക്ളര്‍ക്ക് സുരേഷ് ഇങ്ങനെയൊന്നും സംസാരിക്കാന്‍ സാധ്യതയില്ലെന്നറിയാവുന്ന കൂട്ടുകാരന്‍ എം ഡിയോടാണ്‌ താന്‍ സംസാരിക്കുന്നതെന്ന നഗ്ന സത്യം ഇതിനകം മനസ്സിലാക്കി.

എങ്കിലും ധൈര്യം കൈവിടാതെ ഇങ്ങനെ ചോദിച്ചു.

“താന്‍ ആരായാലെന്താ തനിക്ക് ഞാന്‍ ആരാണെന്നു മനസ്സിലായോ?”

“ഇല്ല” എം ഡി മറുപടി നല്കി.

“ഭാഗ്യം!”

കൂട്ടുകാരന്‍ ഫോണ്‍ വെച്ചു.

-----------------------------------------------------------------------------------

രാവിലെ ഏല്പിച്ച ഒരു പണി തീക്കാത്തതു കൊണ്ട് ഫോണില്‍ വിളിച്ച് സബോര്‍ഡിനേറ്റിനെ ബോസ് ഫയര്‍ ചെയ്യുകയാണ്‌. തലങ്ങും വിലങ്ങും തെറിവിളി കേട്ട് സകല നിയന്ത്രണവും വിട്ട പുള്ളിക്കാരന്‍ ഫോണ്‍ വെയ്ക്കുന്നതിനു മുന്‍പ് ബോസ് കേള്‍ക്കുന്നെങ്കില്‍ കേട്ടോട്ടെ എന്ന മട്ടില്‍ ഇങ്ങനെ പറഞ്ഞു.

"ദൈവമേ എത്ര ഇടിമിന്നല്‍ വെറുതെ വീണു പോകുന്നു. ഒരെണ്ണം ഈ തല തെറിച്ചവ
ന്‍റെ തലയില്‍ വീഴുന്നില്ലല്ലോ....”

എന്നിട്ടു ഫോണ്‍ വെച്ചു.

ഫോണ്‍ വെച്ചയുടനെ വീണ്ടും ഫോണ്‍ വന്നു.ക്യാബിനിലേക്ക് ചെല്ലാന്‍ ആവശ്യപ്പെട്ടു.

ക്യാബിനില്‍ ചെന്നപ്പോള്‍ ബോസിന്‌ വളരെ സ്നേഹം. രാവിലത്തെ പ്രശ്നങ്ങള്‍ എല്ലാം മറന്നതു പോലെ. കുശല പ്രശ്നങ്ങളും നിരവധി. ഒടുക്കം ഒരു ചോദ്യവും.
“അല്ല, എന്തോ നേരത്തെ എന്നെപ്പറ്റി പറഞ്ഞല്ലോ...എന്താ...അത്?”

ഉടനെ വന്നു സബോര്‍ഡിനേറ്റി
ന്‍റെ മറുപടി.

അയ്യോ... ഞാന്‍ മ്യൂട്ട് ചെയ്തിരുന്നല്ലൊ.....പിന്നെങ്ങനെ സാര്‍ കേട്ടു?”

0 comments:

Post a Comment

 
Copyright © '