ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Friday, January 14, 2011

സ്റ്റാര്‍ ഹോട്ടലിലെ സൂപ്പ്

ഒരല്‍പം ഭക്ഷണകാര്യമാകാം...
തിരുവനന്തപുരത്ത്‌ ഞാന്‍ ജോലി ചെയ്ത സ്ഥാപനത്തില്‍ കാന്‍റീന്‍ ഉണ്ടായിരുന്നില്ല. പുറത്ത്‌ ഹോട്ടലില്‍ പോയി ഭക്ഷണം കഴിക്കണമായിരുന്നു. അതു കൊണ്ടു തന്നെ സ്ഥിരം കഴിക്കാവുന്ന ഒരു ഹോട്ടല്‍ കം തട്ടുകട ഞങ്ങള്‍ കണ്ടെത്തിയിട്ടുണ്ടായിരുന്നു. രാവിലെ പുട്ട്‌, ദോശ, അപ്പം, ഇഡ്ഢലി, ഇഡിയപ്പം തുടങ്ങിയവ കൂടാതെ കേരളീയരുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും കിട്ടുന്ന ഒരു ഹോട്ടല്‍. പിന്നെ തിരുവനന്തപുരം സ്പെഷ്യല്‍ രസവട, കപ്പപ്പഴം, ബിരിയാണിച്ചായ, മോദകം, പഴം നിറച്ചത്‌.....വിഭവങ്ങളുടെ നിര നീളും.
ഞങ്ങളുടെ ഭക്ഷണം ഒരു പ്രശ്നവും ഇല്ലാതെ പോകുന്ന കാലം. പുതിയതായി ഒരു സഹപ്രവര്‍ത്തകന്‍ ഓഫീസില്‍ എത്തി. അദ്ദേഹത്തിന്‌ ആദ്യ ദിവസം തന്നെ നമ്മുടെ ഹോട്ടലിലെ ഭക്ഷണം പിടിക്കുന്നില്ല. ഞങ്ങളാകട്ടെ, ഈ ഹോട്ടല്‍ ഒഴിവാക്കാന്‍ തീരെ തയാറല്ല. അതുകൊണ്ടു തന്നെ ഈ കക്ഷിയ്ക്ക്‌ ഞങ്ങളുമായി ഒരു സൌഹൃദം സൃഷ്ടിക്കാന്‍ സാധിക്കുന്നുമില്ല.അദ്ദേഹം മാനസികമായി കടുത്ത പിരിമുറുക്കത്തിലായി.
ഒരു ദിവസം രണ്ടും കല്‍പിച്ച്‌ കക്ഷി ഞങ്ങളെ ഒരു ട്രീറ്റിനായി വിളിച്ചു. ഞങ്ങളുടെ കടുത്ത നിര്‍ബന്ധത്തെ തൃണവല്‍ഗണിച്ച്‌ അദ്ദേഹം ട്രീറ്റ്‌ നഗരത്തിലെ ഒരു സ്റ്റാര്‍ ഹോട്ടലില്‍ അറേഞ്ച്‌ ചെയ്തു. സ്റ്റാര്‍ ഭക്ഷണം അന്നേ വരെ കഴിച്ചിട്ടില്ലാത്ത ഞങ്ങള്‍ നാലു പേര്‍ പുള്ളിയോടൊപ്പം സ്റ്റാര്‍ ഹോട്ടലില്‍ കയറി ഒരു മൂലയില്‍ നല്ലവണ്ണം എ സി യൊക്കെ കിട്ടുന്ന ഒരു സീറ്റിനു ചുറ്റും ഇരിപ്പുറപ്പിച്ചു.
ഞങ്ങളുടെ പരുങ്ങല്‍ കണ്ടപ്പോള്‍ ഞങ്ങള്‍ വെറും കണ്ട്രികളാണെന്നു മനസ്സിലാക്കിയ കൂട്ടുകാരന്‍ മാക്സിമം ജാഡ കാട്ടിത്തുടങ്ങി.
"ബെയറര്‍...." ഉച്ചത്തില്‍ വിളിക്കുകയാണ്‌. "മെനു... "
പൊട്ടന്‍ ബിസ്ക്കറ്റ്‌ (?) കണ്ട പോലെ മെനു നോക്കി നിന്ന ഞങ്ങള്‍ക്ക്‌ ഒരു ചോയ്സും നല്‍കാതെ കക്ഷി ഓര്‍ഡര്‍ കൊടുത്തു.
"ഒരു മട്ടണ്‍ സൂപ്പ്‌... "
എന്നിട്ട്‌ ഞങ്ങളോടായി പറഞ്ഞു.
"എന്താണെന്നു വെച്ചാല്‍ വാങ്ങിക്കഴിക്കണം കേട്ടോ...നൊ ഫോര്‍മാലിറ്റീസ്‌..."
ഒരിളിയും... എന്നിട്ട്‌ കൈ നന്നായി രണ്ടു സൈഡിലേക്കും വീശി ഇങ്ങനെ...
"ഞാന്‍ ഒന്നു ഫെയ്സ്‌ വോഷ്‌ ചെയ്തു വരാം... "
പുള്ളിക്കാരന്‍ പോയ തക്കത്തിന്‌ സൂപ്പ്‌ വന്നു. നന്നായി വിശന്നിരുന്ന ഞങ്ങള്‍ ചിത്രങ്ങളിലും സിനിമയിലും മറ്റും മാത്രം കണ്ടിരുന്ന ആ സാധനം പകുതിയോളം അകത്താക്കി. പകുതി തീര്‍ന്ന സൂപ്പുപാത്രം കണ്ടപ്പോഴാണ്‌ ഇവന്‍ തിരിച്ചു വരുമ്പോഴുണ്ടാകാവുന്ന പുകില്‌ ഞങ്ങള്‍ ഓര്‍ത്തത്‌. ഉടനെ കുടിക്കാന്‍ തന്ന വെള്ളം ചേര്‍ത്ത്‌ ബാക്കി ഞങ്ങള്‍ അഡ്ജസ്റ്റ്‌ ചെയ്തു.
തിരിച്ചു വന്ന കൂട്ടുകാരന്‍ മുന്‍പിലിരുന്ന ടവല്‍ നിവര്‍ത്തി മടിയില്‍ വിരിച്ചു. സ്പൂണും ഫോര്‍ക്കും എടുത്ത്‌ നേരെ വച്ചു. പിന്നെ മുന്‍പില്‍ നിന്നും കുരുമുളകു പൊടി, ഉപ്പ്‌ തുടങ്ങിയവ സൂപ്പു പാത്രത്തില്‍ ഇട്ടു. നന്നായി ഇളക്കി. ചില ശബ്ദ കോലാഹലങ്ങളോടെ കുടിച്ചു.
അതിനു ശേഷം ഞങ്ങളെല്ലാവരും കേട്ടിട്ടില്ലാത്തതും കണ്ടിട്ടില്ലാത്തതുമായ ഒരു പാടു ഭക്ഷണം കഴിച്ചു. ഇറങ്ങാന്‍ നേരം ബെയറര്‍...

"എങ്ങനെയുണ്ടായിരുന്നു സാര്‍ ഭക്ഷണം?"

"ഓ...ഇറ്റ്‌ വാസ്‌ ഗുഡ്‌. ബട്ട്‌ സൂപ്പ്‌ അത്ര കര്‍ഡി ആയിരുന്നില്ല എന്ന് മാത്രം!"

1 comments:

Gini Gangadharan said...

ha ha :)

Post a Comment

 
Copyright © '