ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Tuesday, January 4, 2011

പ്സ്....................

എന്‍റെ ഒരു സുഹൃത്തിന്‍റെ അനിയന്‍ എറണാകുളത്ത് ഹോട്ടല്‍ മാനേജ്മെന്‍റ് പഠിക്കുകയായിരുന്നു. അവിടത്തെ വിദ്യാഭ്യാസം ദുരിതപൂര്‍ണമായിരുന്നു. പില്‍ക്കാലത്ത് കിട്ടിയേക്കാവുന്ന നല്ല ഒരു ജീവിതം സ്വപ്നം കണ്ടു കഷ്ടപ്പെട്ട് പഠിക്കുന്നവര്‍ ധാരാളം ഉണ്ടായിരുന്നു. അതില്‍ തന്നെ ഇവന്‍ ഫ്രണ്ട് ഓഫിസില്‍ ആയിരുന്ന കാരണം വലിയ പ്രശ്നമുണ്ടായിരുന്നില്ല പക്ഷെ ഇവന്‍ പരിചയപ്പെടുത്തിയ പല കൂട്ടുകാരും കട്ടപ്പണി എടുത്ത് അവശതയായിരുന്നു .
ഒരു ദിവസം രാത്രി ജോലി തീരണ്ട സമയമായപ്പോഴേക്കും ഒരു ഗസ്റ്റ് വന്നു. സൂപ്പ് ആവശ്യപ്പെട്ടു. മിക്ക ഫൈവ് സ്റ്റാര്‍ഹോട്ടലുകളിലും സാധാ ഹോട്ടലുകളില്‍ നിന്നും വ്യത്യസ്തമായി ഒന്നും ചെയ്യുന്നില്ല. കുറെ പച്ചക്കറി അരിഞ്ഞു സൂപ്പ് പൌഡര്‍ ചേര്‍ത്ത് തിളപ്പിച്ച് കണ്ടാല്‍ പേടിയാകുന്ന ഒരു തുകയുമിട്ടു ഗസ്റ്റിന് കൊടുക്കും. ഇവിടെയും അങ്ങനെ തന്നെ.
അങ്ങനെ സൂപ്പ് തിളപ്പിച്ചു കൊണ്ടിരിക്കുകയാണ്.
പെട്ടെന്ന് ഇന്‍സ്ട്രക്ടര്‍ കടന്നു വന്നു. ഒരുത്തനോടു തിളയ്ക്കുന്ന സൂപ്പ് വാങ്ങി വെയ്ക്കാന്‍ പറഞ്ഞു.
അവന്‍ ചുറ്റും നോക്കി. എങ്ങും ഒരു കൈക്കില തുണി കാണുന്നില്ല. മേശയ്ക്കടിയില്‍ നോക്കി. കാണുന്നില്ല. തൊട്ടടുത്ത കൂട്ടുകാരനോടു ചോദിക്കാന്‍ ശ്രമിച്ചു.
ഇതിനിടെ ഇന്‍സ്ട്രക്ടറുടെ അലര്‍ച്ച....
"എടുത്തു മാറ്റടാ......അങ്ങോട്ട്‌. "
പ്സ്.................... ഹാവൂ..

0 comments:

Post a Comment

 
Copyright © '