ഇലക്ട്രോണിക്സ് പഠിപ്പിക്കാന്‍ കുറേ ഗസ്റ്റ് ലക്ച്ചറന്‍മാര്‍ക്ക് ശേഷം സ്ഥിരമായി ഒരാള്‍ വരുന്നു എന്ന വാര്‍ത്ത ഞങ്ങള്‍ക്ക് വലിയ സന്തോഷമുണ്ടാക്കി. ഇന്റേണല്‍ മാര്‍ക്ക് ഉള്ള കാലമാണ്. ഒരാളെ സുഖിപ്പിച്ചു നിര്‍ത്തിയാല്‍ മതിയല്ലോ. മറ്റ് ഗസ്റ്റുകളെ സുഖിപ്പിച്ചു വരുമ്പോഴേക്കും പെണ്ണാണെങ്കില്‍ പ്രസവിക്കാന്‍ പോകും. ആണാണെങ്കില്‍ വേറെ ജോലി കിട്ടി പോകും. പുതിയതായി വരുന്നവര്‍ ആള്‍ക്കനുസരിച്ചു മാര്‍ക്ക് ഇടണം എന്നില്ലല്ലോ..
ഞങ്ങള്‍ക്ക് വേറൊരു ഭാഗ്യം കിട്ടിയത് വന്ന കക്ഷി നന്നായി പഠിപ്പിക്കും എന്നുള്ളതായിരുന്നു. പഠിപ്പിക്കുക മാത്രമല്ല, നന്നായി കവിത ചൊല്ലുകയും ക്ലാസില്‍ ലിഷര്‍ സമയങ്ങള്‍ ധാരാളം അനുവദിക്കുക വഴി ഞങ്ങളുടെ സ്നേഹം പിടിച്ചുപറ്റുകയും ചെയ്തിരുന്നു അദ്ദേഹം. ഇങ്ങനെയൊക്കെയാണെങ്കിലും പഠിപ്പിക്കുമ്പോള്‍ വേറെ ചുറ്റിക്കളികള്‍ ഒന്നും അദ്ദേഹം സമ്മതിച്ചിരുന്നില്ല.
ഒരിക്കല്‍ ക്ലാസ് എടുക്കുന്നതിനിടയില്‍ കൊണ്ടു പിടിച്ച് വര്‍ത്തമാനം പറഞ്ഞു ചിരിച്ചു കൊണ്ടിരുന്ന ഒരുത്തനെ പുള്ളി കൈയോടെ പൊക്കി. ചോദിച്ചു.
"എന്താടേ ഒരു ചിരി?"
"ഒന്നുമില്ല സാര്‍ വെറുതെ... " മറുപടി.
"നീയൊക്കെ ഇങ്ങനെ വെറുതെ ചിരിക്കുന്ന വിവരം വീട്ടില്‍ അറിയാമോ..."

0 comments:
Post a Comment