ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Wednesday, January 5, 2011

വല്ല പാലോ കീലോ......

സാംബന്‍ എന്‍റെ ഒരു നല്ല സുഹൃത്തായിരുന്നു. നല്ല തമാശക്കാരനും സഹൃദയനും എന്നെപ്പോലെ നല്ല ഭക്ഷണപ്രിയനും സംഗീതപ്രിയനുമൊക്കെയായിരുന്നു. ഇപ്പോ ഒരു ബഹുരാഷ്ട്രക്കമ്പനിയില്‍ നല്ല ഒരു ജോലി ചെയ്യുന്നു.
ഇതൊന്നുമല്ല സബ്ജക്ട്‌. കക്ഷി നല്ല ഗ്യാരണ്ടി കളറായിരുന്നു. തൊട്ടു കണ്ണെഴുതാം. അത്ര കറുപ്പു നിറം. അദ്ദേഹത്തിന്‍റെ അച്ഛനമ്മമാരും ജ്യേഷ്ഠന്‍മാരുമൊന്നും കറുത്തതായിരുന്നില്ല. പക്ഷെ കറുത്തു പോയതില്‍ തെല്ലും നിരാശയില്ലാത്ത ഒരാളായിരുന്നു സാംബന്‍.
കോളേജില്‍ പഠിക്കുന്ന കാലത്ത്‌ സാംബന്‍റെ കറുപ്പുനിറത്തിന്‍റെ പിന്നിലുള്ള രസതന്ത്രം കൂട്ടുകാര്‍ കണ്ടെത്തി.
സാംബന്‍റെ ജ്യേഷ്ഠന്‍മാരാരും കറുത്തതായിരുന്നില്ല എന്നു പറഞ്ഞല്ലോ... ഗവ. സര്‍വീസില്‍ നല്ല ജോലിയിലിരുന്ന വെളുത്ത അച്ഛനമ്മമാരുടെ മൂന്നാമത്തെ കുഞ്ഞായി സാംബന്‍ പിറന്ന സമയം. കുഞ്ഞിനെയും കൊണ്ട്‌ അച്ഛനമ്മമാര്‍ ഡോക്ടറെ കാണാന്‍ ചെന്നു. ഹോസ്പിറ്റലില്‍ നിന്നും വീട്ടിലേക്കു പോകുകയല്ലേ..അത്യാവശ്യ കാര്യങ്ങള്‍ ചോദിച്ചറിയുക എന്ന ചടങ്ങുണ്ടല്ലോ...ഡോക്ടറോട്‌ ഇങ്ങനെ ചോദിച്ചു.
"അപ്പിയ്ക്ക്‌ എന്തരൂട്ടാണ്‌ കൊട്ക്കണ്ടത്‌? "
നല്ല തിരക്കുണ്ടായിരുന്ന ഡോക്ടര്‍ വാത്സല്യത്തോടെ കുഞ്ഞിനെ നോക്കി. അഭിമാന വിജൃംഭിതരായി നില്‍ക്കുന്ന അച്ഛനമ്മമാരെ നോക്കി. എന്നിട്ടു മറുപടിയായി ഇങ്ങനെ ചോദിച്ചു.
"മോന്‍ എത്രാമത്തെ കുഞ്ഞാണ്‌?"
"മൂന്നാമത്തെ." അച്ഛന്‍.
ഡോക്ടറുടെ വാത്സല്യം പമ്പ കടന്നു.
മൂന്നാമത്തെ കുഞ്ഞായിട്ടും ഇതു വരെ കുഞ്ഞുങ്ങള്‍ക്ക്‌ എന്താണ്‌ കൊടുക്കണ്ടത്‌ എന്നറിയാത്ത ആ അച്ഛനമ്മമാരോട്‌ കടുത്ത ഈര്‍ഷ്യയോടെ ഡോക്ടര്‍ ഇങ്ങനെ പ്രതികരിച്ചു.
"വല്ല പാലോ കീലോ കലക്കിക്കൊടുക്ക്‌!"
ആദ്യത്തെ രണ്ടു കുഞ്ഞുങ്ങള്‍ക്കും പാലു കൊടുത്ത ആ അച്ഛനമ്മമാര്‍ മൂന്നാമത്തെ കുഞ്ഞിനു കീലു കൊടുത്താല്‍ മതി എന്നു തീരുമാനിച്ചു!


കറുകറുത്ത മറ്റൊരു കൂട്ടുകാരനും കൂടിയുണ്ടായിരുന്നു എനിക്ക്. അവന്‍ ശബരിമലയില്‍ പോകാന്‍ യാത്രയായി.
പതിവ് പോലെ കൂട്ടുകാരുടെ ഊതല്‍ സെഷന്‍ ആരംഭിച്ചു. നീ പോകണ്ടെടാ.. അയ്യപ്പന്‍ ഓടിപ്പോകും.. പുലി വരും! ശബരിമല നശിപ്പിക്കല്ലെടാ..പമ്പ മലിനമാക്കല്ലെടാ തുടങ്ങിയ പതിവ് വിറ്റുകളൊക്കെ ഇറങ്ങി. അക്കൂട്ടത്തില്‍ ഒരു കഥയും ഇറങ്ങി.

കക്ഷി സൂപ്പര്‍ തല്ലിപ്പൊളി ആയതു കൊണ്ട് മലയ്ക്ക് വരുന്നുണ്ട് എന്നറിഞ്ഞു അയ്യപ്പന്‍ കൂട്ടത്തില്‍ ഒരു നല്ല പുലിയെ റെഡിയാക്കി നിര്‍ത്തി. വഴിയില്‍ അല്പം ഇരുട്ടുള്ള ഒരു മൂലയില്‍ പുലി വെയിറ്റ് ചെയ്തു. അല്‍പം പോലും മിസ്റ്റേക്ക് പറ്റാതിരിക്കാന്‍ സഹായത്തിനും പുലികളെ നിര്‍ത്തി.

സമയം സന്ധ്യയായി. കക്ഷിയെ കാണാതെ പുലികള്‍ സഹികെട്ടു. പല തല്ലിപ്പൊളികളും കടന്നു പോയി. കൊതിയടക്കി പുലികള്‍ കാത്തു നിന്നു. രാത്രിയായി. നല്ല ഉറക്കം വന്നിട്ടും പുലികള്‍ ഉറങ്ങിയില്ല. നടയടച്ചു. എന്നിട്ടും രാത്രിയായില്ലേ ഇനി അവന്‍ വരില്ല എന്ന് വിചാരിക്കാതെ പുലികള്‍ വെയിറ്റ് ചെയ്തു.

രാവിലെ നട തുറന്നു. ഭക്ത ജന പ്രവാഹം. നോ രക്ഷ.

പിറ്റേന്നും ഇങ്ങനെ തന്നെ. പുലികള്‍ വശം കെട്ടു. സ്വാമിയെ തന്നെ ശരണം പ്രാപിച്ചു. ഡ്യൂട്ടിയില്‍ നിന്നും ഒഴിവാക്കിത്തരാന്‍ ആവശ്യപ്പെട്ടു.

സ്വാമിയ്ക്ക് കാര്യം പിടി കിട്ടിയില്ല. മന്ത്ര ശക്തിയാല്‍ അന്വേഷിച്ചു.

അപ്പോഴതാ കക്ഷി മല കയറുന്നു. തൊഴുന്നു. ഇറങ്ങുന്നു.

കറുകറുപ്പല്ലേ...... കേറിയതും ഇറങ്ങിയതും ആരും കണ്ടില്ല. എന്തിന്, മുന്‍പില്‍ നിന്ന് തൊഴുതത് സ്വാമി പോലും കണ്ടില്ല!

2 comments:

Raja said...

Sambante numbaru kasari.
Ithu vakllathum Sambanariyo aavo!!

Gini said...

entammooo...
saamban super!!!

Post a Comment

 
Copyright © '