വീഗാലാന്‍ഡില്‍ പോയതായിരുന്നു ഞാനും എന്റെ രണ്ടു കൂട്ടുകാരും. ലാന്‍ഡ് റൈഡ്കളില്‍ കയറിയാല്‍ വളരെ പെട്ടെന്ന് വാള് വെക്കും എന്നതിനാല്‍ ഞാന്‍ വേറെ എന്തൊക്കെയോ ചെയ്യാനുണ്ട് എന്ന മട്ടില്‍ അങ്ങോട്ടുമിങ്ങോട്ടും നടന്നതെയുള്ളൂ. പക്ഷെ വാട്ടര്‍ റൈഡ്കള്‍ ഞാന്‍ നന്നായി ആസ്വദിച്ചു.
അക്കൂട്ടത്തില്‍ സാമാന്യം ഉയരമുള്ള ഒരു റൈഡ് എല്ലാവരും കയറി അര്മാദിക്കുന്നത് കണ്ടു.
ഉയരത്തില്‍ നിന്നും മൂന്നു പാത്തികള്‍ താഴേക്ക് വന്നു ഒരു ചെറിയ കുളത്തില്‍ അവസാനിക്കുന്നു. മുകളില്‍ റബര്‍ കൊണ്ടുള്ള ഒരു ഫ്ലോട്ടില്‍ കേറി അതിന്റെ രണ്ടറ്റത്തും കൈ പിടിച്ച് കമിഴ്ന്നു കിടക്കണം. എന്നിട്ട് കാല് കൊണ്ടു പുറകില്‍ ചവിട്ടാനുള്ള ഒരു പെഡലില്‍ ചവിട്ടി കുതിക്കുമ്പോള്‍ പാത്തിയി ലൂടെ തെന്നി താഴെ കുളത്തില്‍ വീഴുന്ന ആവേശകരമായ ഒരു റൈഡ്.
ഒരുമിച്ചു ഫ്ലോട്ടില്‍ കേറി താഴേയ്ക്ക് സ്പിടില്‍ വരണം എന്നായിരുന്നു ഞങ്ങളുടെ വിചാരം.
കുറ്റം പറയരുതല്ലോ കൈ വിട്ടയുടനെ മൂന്നു പേരും ശരവേഗത്തില്‍ താഴേയ്ക്ക് പോന്നു. രണ്ടാളെ താഴെയെത്തിയുള്ളൂ.
വെള്ളമില്ലാത്തതിനാല്‍ ഞാന്‍ പകുതി വഴിയില്‍ കുടുങ്ങി!
പിന്നെ കൈയും കാലും തലയും ചന്തിയും ഫ്ലോട്ടും മറ്റും ഉപയോഗിച്ച് ഏറെ സമയമെടുത്ത് ഞാന്‍ താഴെയെത്തി!
തീം പാര്‍ക്കിന്റെ കാര്യം പറഞ്ഞപ്പോഴാ ഒരു കാര്യം ഓര്മ വന്നത്.
പണ്ട് പോളിയില്‍ നിന്നും ടൂര്‍ പോയപ്പോ ബ്ലാക്ക് തണ്ടറില്‍ പോയിരുന്നു. അന്ന് തീം പാര്‍ക്കായി അത് മാത്രമേ ഉണ്ടായിരുന്നുള്ളൂ.
എല്ലാ റൈഡ് കളും കേറി കേറി ഞങ്ങള്‍ ഒരു വലിയ കുളത്തിന്റെ അടുത്തെത്തി. അതിനു മുകളിലുള്ള ഒരു കുന്നിന്റെ മുകളില്‍ ഒരു വലിയ പൈപ്പിന്റെ വായ് ഉണ്ടായിരുന്നു. അതിനു കുറുകെ ഒരു കമ്പിയും ഫിറ്റ് ചെയ്തിട്ടുണ്ടായിരുന്നു. റൈഡില്‍ കയറുന്ന ആള് അതിനുള്ളില്‍ ഇറങ്ങി കമ്പിയില്‍ കൈ കൊണ്ടു പിടിച്ച് നില്ക്കും. കൈ വിട്ടാല്‍ ശരവേഗത്തില്‍ ഈ പൈപ്പിലൂടെ തെന്നി വളഞ്ഞു പുളഞ്ഞു ദീര്‍ഘദൂരം പോയി പത്തടി താഴ്ചയുള്ള ഈ കുളത്തില്‍ വീഴും.
ഞങ്ങളുടെ കൂടെ വന്ന സാര്‍ കേരള യൂണിവേഴ്സിറ്റിയിലെ നീന്തല്‍ ചാമ്പ്യന്‍ ആയിരുന്നു. ഈ കുളത്തില്‍ വീഴുമ്പോള്‍ ചില അഭ്യാസങ്ങളൊക്കെ കാട്ടണം എന്ന് മനസ്സില്‍ കരുതി കക്ഷി ഈ റൈഡില്‍ കേറി. കമ്പിയില്‍ പിടിച്ച് അകത്തേക്കിറങ്ങി. കൈ വിട്ടു. കുറെ നേരം കഴിഞ്ഞും കക്ഷിയെ കാണാനില്ല.
ഇതേ സമയം ബര്മൂടയുടെയും അടിവസ്ത്രത്തിന്റെയും ഇലാസ്റ്റിക് കുടുങ്ങി ചങ്ങാതി അകത്ത് കുടുങ്ങിയിരിക്കുകയായിരുന്നു. രണ്ടു കൈയും വശങ്ങളില് പിടിച്ചു പിടിച്ച് ഒരു വിധത്തില്‍ സാര്‍ പൈപ്പിന്റെ ഇങ്ങേത്തലക്കല്‍ കുളത്തിനരികിലെത്തി.
ശരവേഗത്തില്‍ കുമിളകള്‍ സൃഷ്ടിച്ച് വെള്ളത്തില്‍ വീണ ശേഷം കൈകാലുകള്‍ അനക്കാതെ കുറച്ചു നേരം വെള്ളത്തില്‍ കിടക്കണം എന്നും നീന്തിത്തുടിച്ച് കാണികളില്‍ അദ്ഭുതം സൃഷ്ടിക്കണം എന്നുമൊക്കെ സാറിനു ആഗ്രഹം ഉണ്ടായിരുന്നു.
പക്ഷെ എന്ത് ചെയ്യാം... ഉച്ചത്തിലുള്ള ഞങ്ങളുടെ കൂവിയാര്ക്കലുകള്ക്കിടയില് തികച്ചും ക്ഷീണിതനായ അദ്ദേഹം കുളത്തിലേക്ക് പയ്യെ വീണു.
പ്ലും!

1 comments:
clarity kuravundu... nool bandam illatheyano vannathu atho.. pedichu virachano veenathu...
Post a Comment