ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Friday, January 7, 2011

ടീച്ചറേ ബ്രാ യ്ക്കു വള്ളിയില്ല!

ഒരുപാടു പേരോടു എന്‍റെ ക്ലാസില്‍ നടന്നതാണെന്ന് പറഞ്ഞു പറഞ്ഞു ഇപ്പോള്‍ എനിക്ക് തന്നെ ഓര്‍മയില്ല ഇനി ശരിക്കും ഇത് എന്‍റെ ക്ലാസില്‍ നടന്നതാണോ എന്ന്. സലിം കുമാര്‍ ഏതോ സിനിമയില്‍ പറയുമ്പോലെ ഇനി ശരിക്കും ബിരിയാണി എങ്ങാനും കൊടുക്കുന്നുണ്ടെങ്കിലോ..
സാമൂഹ്യപാഠ ക്ളാസ്സ്‌ നടക്കുകയാണ്‌. എന്‍റെ അറിവില്‍ കുത്തബ്‌ മീനാര്‍ പണിതതും കലുങ്കു പണിതതും മതം സ്ഥാപിച്ചതും വഴി വെട്ടിയതും ഒന്നാം പാനിപ്പത്ത്‌ യുദ്ധവും മറ്റും ഇഷ്ടത്തോടെ പഠിക്കുന്ന ആരും ഉണ്ടായിരുന്നില്ല. വല്ല മാര്‍ക്ക് കൂടുതല്‍ കിട്ടാനും മറ്റും പഠിക്കാം എന്നല്ലാതെ എന്തു സാമൂഹ്യപാഠം!
പഠിപ്പിക്കുന്ന ടീച്ചര്‍മാര്‍ക്കും വലിയ താല്‍പര്യമുണ്ടായിരുന്നില്ല എന്നാണെന്‍റെ വിശ്വാസം. ഞങ്ങളുടെ ടീച്ചറും വ്യത്യസ്ഥയായിരുന്നില്ല.
ഈ ടീച്ചറിന്‍റെ പേര്‍ സ്കൂളിലെ സൊയമ്പനായിരുന്ന ഒരു സാറിന്‍റെ പേരു ചേര്‍ത്ത് ക്ലാസ് റൂമുകളില്‍ പച്ചിലക്കറ കൊണ്ട്‌ എഴുതി വയ്ക്കപ്പെട്ടിട്ടുമുണ്ടായിരുന്നു. അത്‌ എഴുതിയയാള്‍ എന്ന ആരോപണം ഉന്നയിച്ച്‌ ഞങ്ങളുടെ ക്ളാസില്‍ ഒന്നു രണ്ടു പേര്‍ ടീച്ചറിന്‍റെ അപ്രീതിയ്ക്ക് പാത്രമായിരുന്നു . നല്ല തല്ലും പറ്റുമ്പോഴൊക്കെ ഇമ്പോസിഷനുമായിരുന്നു ടീച്ചറിന്‍റെ ശിക്ഷണമുറകള്‍. മുഹമ്മദു ബിന്‍ തുഗ്ലക്കിന്‍റെ ഭരണ പരിഷ്കാരങ്ങളും മറ്റും ഒന്നു രണ്ടു പുറം നിറയെ കഥ ഇമ്പോസിഷനായി എഴുതണ്ടി വരുന്നത്‌ വലിയ സങ്കടമുള്ള കാര്യമായിരുന്നു.
അങ്ങനെ പ്രതികാരം കൊണ്ടു വീര്‍പ്പു മുട്ടിയ ഒരു കൂട്ടം വിദ്യാര്‍ഥികള്‍ ആയിരുന്നു അന്നു എന്‍റെ ക്ളാസില്‍ ഉണ്ടായിരുന്നത്‌.
ഗാന്ധിജിയുടെ നേതൃത്വത്തില്‍ രണ്ടാം സ്വാതന്ത്ര്യ സമരം നടക്കുകയാണ്‌. ക്വിറ്റ്‌ ഇന്ത്യാ പ്രസ്ഥാനം വരെയായി. ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനം ഇന്ത്യയുടെ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ ഒരു നാഴികക്കല്ലാണ്‌ എന്നു പറഞ്ഞു കൊണ്ട്‌ ടീച്ചര്‍ ബോര്‍ഡില്‍ എഴുതി.
"ക്വിറ്റ്‌ ഇന്ത്യ പ്രസ്ഥാനത്തിന്‍റെ ഏറ്റവും പ്രധാന ആഹ്വാനം ബ്രട്ടീഷുകാര്‍ ഇന്ത്യ വിട്ടു പോകുക എന്നതായിരുന്നു. "
ടീച്ചര്‍ ഇതെഴുതാന്‍ കാത്തുനിന്നതു പോലെ ഒരു പ്രതികാരദാഹി....

"ടീച്ചറേ ബ്രാ യ്ക്കു വള്ളിയില്ല!"

ഹ്മ്‌.....എന്ന ഒരു ശബ്ദത്തോടെ ടീച്ചറ്‍ മുതുകില്‍ തപ്പുമ്പോള്‍ പൊട്ടിച്ചിരി തകര്‍ക്കുകയായിരുന്നു.

1 comments:

Gini said...

hentammoooo

Post a Comment

 
Copyright © '