ഇതൊരു ശ്രമമാണ്. ..
എഴുതാനുള്ള ശ്രമം....
കണ്ടതും കേട്ടതും ആയ ഞാന്‍ ഉള്‍പ്പെട്ടതും ഇല്ലാത്തതുമായ
കുറേസംഭവങ്ങള്‍....കഥകള്‍...
താല്‍പര്യമെങ്കില്‍ വായിക്കാം.
ഇല്ലെങ്കില്‍ അതാ പേജിന്‍റെ മുകളില്‍ വലതുഭാഗത്തായി ഒരു X ബട്ടന്‍.
ഒന്ന് ക്ലിക്ക് ചെയ്തേക്കൂ...
രാജീവ് പണിക്കര്‍.
Seeing squares only??? May be a font Issue...Try Installing a Malayalam Unicode Font. (Eg. AnjaliOldLipi) and set your browser as instructed here.

Thursday, January 6, 2011

കോഴി.zip

പത്രസ്ഥാപനത്തിലെ തിരക്ക് ഒരു തിരക്ക് തന്നെയാണ്. പ്രത്യേകിച്ച് ഡെഡ്ലൈന്‍ ആകാറാകുമ്പോള്‍ തിരക്ക് കൂടും.
തിരുവനന്തപുരത്ത് ഒരു പ്രമുഖ പത്രസ്ഥാപനത്തില്‍ ഞാന്‍ ജോലി ചെയ്തിരുന്ന കാലത്തുള്ള ഒരു സംഭവം പറയാം.
സമയം രാത്രി ഒന്നര.
രണ്ടു മണിയ്ക്ക് കഴിയേണ്ട സിറ്റി പേജിലേക്ക് ഒരു പടം കൊച്ചിയില്‍ നിന്നും വരാനുണ്ട്. എഡിറ്റര്‍ എന്നെ പടം കൊടുക്കാത്തതിനു തെറി പറഞ്ഞു കണ്ണ് പൊട്ടിക്കുകയാണ്.
കൊച്ചിയില്‍ വിളിച്ചു പടം അയക്കാന്‍ പറയണം. അന്നൊക്കെ വലിയ ഫയലുകള്‍ അയക്കാനുള്ള സ്പീഡ് നെറ്റ്വര്‍ക്കിനില്ലാത്തത് കൊണ്ട് .zip ഫയലായിട്ടാണ് അയക്കുന്നത്. കോഴി.സിപ്‌ എന്നായിരുന്നു ഫയലിന്‍റെ പേര്.
തെറി കേട്ട് പ്രാന്തായത് കൊണ്ട് ആകെ ദേഷ്യപ്പെട്ടാണ് ഞാന്‍ കൊച്ചിയിലേക്ക് വിളിക്കുന്നത്. ഫോണെടുത്ത് നമ്പര്‍ കുത്തി ഞാന്‍ കാത്തിരിക്കുകയാണ്. സാധാരണ ഒറ്റ റിന്‍ഗിനുതന്നെ ഫോണ്‍ എടുക്കുന്നതാണ്. അന്ന് എന്താണെന്നറിയില്ല ആരും ഫോണെടുക്കുന്നില്ല. എന്‍റെ കലികൂടി.
ഒരു 20 റിങ്ങിന് ശേഷം അപ്പുറത്ത് ഫോണെടുത്തു
"ഹലോ.."
ഉറക്കം തൂങ്ങി മപ്പായ പോലെയൊരു ശബ്ദം!
സകല ദേഷ്യവും മനസ്സില്‍ വെച്ചു ഞാന്‍ അലറി.
"ഫയല്‍ അയക്കാതെ ഉറക്കം തൂങ്ങി ഇരിക്കുന്നോ...വേഗം ആ കോഴി.സിപ് ഫയല്‍ അയക്കെടോ..."
അപ്പുറത്ത് അനക്കമില്ല.
"വേഗം അയക്കെടോ..."
"രാജീവല്ലേ...."
"അതെ.."
"അച്ഛനാ...എനിക്ക് മനസ്സിലായില്ല കേട്ടോ.. ഞാന്‍ കുട്ടന് കൊടുക്കാം. "
ഒരു സെക്കണ്ട് നേരം എനിക്ക് ഒരു റിലെയും കിട്ടിയില്ല. പിന്നെ പതുക്കെ ചിത്രം വ്യക്തമായി.
എന്‍റെ അമ്മായി അച്ഛനാണ് കഥാപാത്രം.നട്ടപ്പാതിരയ്ക്ക് ഉറക്കത്തില്‍ നിന്നും പാവം എണീറ്റിരിക്കുകയാണ്. ശബ്ദം കേട്ടയുടനെ എന്നെ തിരിച്ചറിഞ്ഞിരിക്കുന്നു. പക്ഷെ ഞാന്‍ വയലന്റ് ആയത് എന്തിനാണെന്ന് കക്ഷിയ്ക്ക് മനസ്സിലായില്ല. കാര്യം മനസ്സിലാക്കാനായി അളിയനെക്കൂടി വിളിചെണീപ്പിക്കുകയാണ്.
കല്യാണം കഴിഞ്ഞു അധിക കാലമായിരുന്നില്ല. തിരക്ക് കുറവായിരുന്ന സമയത്തെല്ലാം പച്ചവെള്ളം പോലെ ഓര്‍ത്തു വിളിച്ചു കൊണ്ടിരുന്ന നമ്പറിലേക്ക് അറിയാതെ കോള്‍പോയ രംഗമാണ് കണ്ടത്.
ചിരിക്കുകയോ കരയുകയോ ക്ഷമ പറയുകയോ ഒന്നും ചെയ്യാനുള്ള സമയമില്ല. പത്രത്തിലേക്കുള്ള പടം എത്തിക്കണം. പിന്നെ വിളിക്കാം എന്ന് പറഞ്ഞു കട്ട് ചെയ്തു.
വീണ്ടും കൊച്ചിയിലേക്ക് വിളിച്ചു. പക്ഷെ ഇത്തവണ നമ്പര്‍ തെറ്റാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിച്ചു.

"ഹലോ.. ആ കോഴി.സിപ് ഫയല്‍ ഒന്ന് അയച്ചു തരാമോ...പ്ലീസ്..."

2 comments:

Unknown said...

hahaha kollam... pennukoduthathum poranjittu rathri theriyum kekkano...

Gini said...

they enne chirippichu konnaal kesu kodukkum ....
paranjekkaam.

Post a Comment

 
Copyright © '